ഓണക്കാലത്ത് റെക്കോര്‍ഡിട്ട് ബെവ്‌കോ; ഉത്രാടനാളില്‍ മാത്രം വിറ്റത് 137 കോടിയുടെ മദ്യം
Sep 5, 2025, 12:41 IST

ഉത്രാട നാളില്‍ മാത്രം ബെവ്‌കോ ഷോപ്പ് വഴിയുള്ള മദ്യവില്‍പ്പന 137 കോടിയെന്ന് കണക്ക്. 2024ല്‍ 126 കോടിയായിരുന്നു വില്‍പ്പന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പതിനൊന്ന് കോടിയിലധികം രൂപയുടെ മദ്യമാണ് ഇക്കുറി വിറ്റത്.
കരുനാഗപ്പള്ളിയിലെ ബെവ്‌കോ വില്‍പ്പനശാലയാണ് ഒന്നാം സ്ഥാനത്ത്. 1.46 കോടിയുടെ മദ്യമാണ് കരുനാഗപ്പള്ളിയില്‍ വിറ്റത്. 1.24 കോടി വില്‍പ്പനയുമായി കൊല്ലം ആശ്രാമമാണ് രണ്ടാം സ്ഥാനത്ത്. 1.11 കോടി വില്‍പ്പനയുമായി മലപ്പുറം എടപ്പാളാണ് മൂന്നാം സ്ഥാനത്ത്.
826.38 കോടി രൂപയാണ് അത്തം മുതല്‍ 10 ദിവസത്തെ വില്‍പ്പന. കഴിഞ്ഞ 10 ദിവസത്തെ മദ്യ വില്പന മുന്‍വര്‍ഷത്തേക്കാള്‍ 50 കോടിയിലധികമാണെന്നാണ് കണക്കുകള്‍. 776 കോടി രൂപയുടെ മദ്യമായിരുന്നു കഴിഞ്ഞ വര്‍ഷം അത്തം മുതല്‍ പത്ത് ദിവസം വിറ്റഴിഞ്ഞത്.