ദൈവത്തിന്റെ സമയത്തിലും കൃപയിലും വിശ്വസിക്കുക: പൊതുസദസിൽ ലെയോ പതിനാലാമൻ പാപ്പ

 
leo

സെപ്റ്റംബർ 17 ന് വത്തിക്കാനിൽ നടന്ന പൊതുസദസിൽ ദൈവത്തിന്റെ സമയത്തിലും കൃപയിലും വിശ്വസിക്കാൻ ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു. ‘നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു’ എന്ന വിഷയത്തെക്കുറിച്ചുള്ള മതബോധന പരമ്പരയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. വലിയ നിശബ്ദതയുടെയും സന്തോഷകരമായ പ്രതീക്ഷയുടെയും ദിവസമായ ദുഃഖശനിയാഴ്ചയുടെ രഹസ്യത്തെക്കുറിച്ചാണ് പാപ്പ സംസാരിച്ചത്.

“ദുഃഖശനിയാഴ്ച’ വിശ്രമത്തിന്റെ ഒരു ദിവസമാണ്. പ്രപഞ്ചത്തെ സൃഷ്ടിച്ചതിനുശേഷം ദൈവം വിശ്രമിച്ചതുപോലെ, അവസാനം വരെ നമ്മെ സ്നേഹിച്ചതിനാൽ, വീണ്ടെടുപ്പിന്റെ പ്രവൃത്തി പൂർത്തിയാക്കിയ ശേഷം പുത്രനും വിശ്രമിച്ചു. ഈ സാഹചര്യത്തിൽ, നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളുടെ തിരക്കിനിടയിൽ ശാന്തവും വിശ്രമകരവുമായ നിമിഷങ്ങൾ കണ്ടെത്താൻ നമ്മളും ക്ഷണിക്കപ്പെടുമ്പോൾ, പലപ്പോഴും നമ്മൾ ഇത് തള്ളിക്കളയുന്നു,” പാപ്പ കൂട്ടിച്ചേർത്തു.

ജീവിതം എല്ലായ്പ്പോഴും നമ്മൾ ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നില്ല, മറിച്ച് നമുക്ക് ചെയ്യാൻ കഴിഞ്ഞതിൽ നിന്ന് എങ്ങനെ വിടപറയണമെന്ന് അറിയുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് കണ്ടെത്താൻ ദുഃഖശനിയാഴ്ച നമ്മെ ക്ഷണിക്കുന്നു. കല്ലറയിൽ, പിതാവിന്റെ ജീവനുള്ള വചനമായ യേശു നിശബ്ദനാണ്. ആ നിശബ്ദതയിൽ നിന്നാണ് പുതിയ ജീവൻ മുളയ്ക്കുന്നത്.

“ദൈവത്തിന് സമർപ്പിച്ചാൽ, ഓരോ താൽക്കാലികമായി നിർത്തിവച്ച സമയവും കൃപയുടെ സമയമായി മാറും. നമ്മൾ വീണ്ടും ഉയിർത്തെഴുന്നേൽക്കാൻ തിടുക്കം കാണിക്കേണ്ടതില്ല. ആദ്യം നാം നിശബ്ദതയെ സ്വാഗതം ചെയ്യുകയും അതിൽ തന്നെ തുടരുകയും വേണം. പരിമിതികളാൽ നമ്മെത്തന്നെ ആശ്ലേഷിക്കാൻ അനുവദിക്കണം,”പാപ്പ വെളിപ്പെടുത്തി.

Tags

Share this story

From Around the Web