നല്ലിടയനെപ്പോലെ മറ്റുള്ളവർക്ക് സമീപസ്ഥരായിരിക്കുക: ജോൺ ലാറ്ററൻ ബസലിക്കയുടെ വിശുദ്ധ വാതിൽ അടയ്ക്കവേ കർദ്ദിനാൾ റെയ്‌ന

 
34444

ജൂബിലി വർഷം സമാപനത്തിലേക്കെത്തുമ്പോൾ, നല്ലിടയനെപ്പോലെ മറ്റുള്ളവർക്ക് സമീപസ്ഥരായിരിക്കുകയെന്ന് കർദ്ദിനാൾ ബാൾദോ റെയ്‌ന പറഞ്ഞു. ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ഡിസംബർ 27 ശനിയാഴ്ച വിശുദ്ധ യോഹന്നാന്റെ തിരുനാൾ ദിനത്തിൽ, ജോൺ ലാറ്ററൻ ബസലിക്കയിലെ വിശുദ്ധ വാതിൽ അടയ്ക്കുന്ന ചടങ്ങിൽ മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു കർദ്ദിനാൾ.

യേശുവിന്റെ കല്ലറയിലേക്ക് യോഹന്നാൻ എത്തുന്നതുപോലെ, ക്രിസ്തുവിനെ തേടിയാണ് ജൂബിലി വർഷത്തിൽ ആളുകൾ ദേവാലയങ്ങളിലേക്കെത്തിയതെന്ന് കർദ്ദിനാൾ പറഞ്ഞു. സഹനങ്ങളിലൂടെയും വേദനകളിലൂടെയും കടന്നുപോകുന്ന മനുഷ്യരെക്കുറിച്ച് ചിന്തിക്കാതെ എങ്ങനെയാണ് നമുക്ക് നമ്മുടെ വിശ്വാസം ആധികാരികമായി പ്രഘോഷിക്കാനാവുകയെന്ന് അദ്ദേഹം ചോദിച്ചു.

പാവപ്പെട്ടവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതിന്റെയും, ഒറ്റയ്ക്കായിരിക്കുന്നവരോട് സഹോദര്യത്തോടെ പെരുമാറേണ്ടതിന്റെയും, നീതിയും തുല്യ അവകാശങ്ങളും ഉറപ്പാകേണ്ടതിന്റെയും പ്രാധാന്യവും, കൃത്യമായ ശമ്പളം ലഭ്യമാക്കേണ്ടതിന്റെ ആവശ്യവും, ലോകസമാധാനവും, കൂടുതൽ കയ്യൂക്കുള്ളവർ മേൽക്കൈ നേടുന്ന അപലപനീയമായ അവസ്ഥയും കർദ്ദിനാൾ സന്ദേശത്തിൽ വെളിപ്പെടുത്തി.

Tags

Share this story

From Around the Web