ഇന്നത്തെ ലോകത്ത് പ്രത്യാശയുടെ വെളിച്ചമായിരിക്കുക; യുവജനങ്ങളോട് ലെയോ പതിനാലാമൻ പാപ്പ

ഇന്നത്തെ ലോകത്ത് പ്രത്യാശയുടെ വെളിച്ചമായിരിക്കാൻ യുവജനങ്ങളോട് ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു. ഷിക്കാഗോ വൈറ്റ് സോക്സ് ഹോം സ്റ്റേഡിയത്തിൽ തന്റെ പേപ്പൽ ശുശ്രൂഷയുടെയും പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിന്റെയും ആഘോഷ വേളയിൽ സംപ്രേഷണം ചെയ്ത ഇംഗ്ലീഷ് ഭാഷയിലുള്ള വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്.
1955-ൽ ചിക്കാഗോയിൽ ജനിച്ച, ചരിത്രത്തിലെ ആദ്യത്തെ അമേരിക്കൻ, പെറുവിയൻ പാപ്പയ്ക്ക് ആശംസകൾ അർപ്പിക്കാൻ കർദ്ദിനാൾ ബ്ലേസ് കുപിച്ചിന്റെ നേതൃത്വത്തിൽ ചിക്കാഗോ അതിരൂപത സംഘടിപ്പിച്ച ആഘോഷങ്ങളുടെ ഭാഗമായിരുന്നു ഈ സന്ദേശം. “എല്ലാ യുവജനങ്ങൾക്കും – ഇന്ന് ഇവിടെ ഒത്തുകൂടിയ നിങ്ങൾക്കും – സാങ്കേതിക മാർഗങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും ഈ ആശംസ കാണുന്നവർക്കും പ്രത്യേകമായി ആശംസകൾ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ലെയോ പാപ്പ പറഞ്ഞു.
“യുവജനങ്ങൾക്ക് നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നവരാണ്. എന്നാൽ അതിനിടയിലും, ദൈവം കൂടെയുണ്ടെന്നും പല വിധത്തിൽ ദൈവം അവരെ അന്വേഷിക്കുന്നു, വിളിക്കുന്നു എന്നും മനസിലാക്കുക. തിരുവെഴുത്തുകളിലൂടെ, ഒരുപക്ഷേ ഒരു സുഹൃത്തിലൂടെയോ ബന്ധുവിലൂടെയോ തന്റെ പുത്രനായ യേശുക്രിസ്തുവിനെ അറിയാൻ അവരെ ക്ഷണിക്കുന്നു” എന്നും പാപ്പ വ്യക്തമാക്കി.