തീവണ്ടി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; റീഫണ്ടിങ് സമയക്രമം വിശദമായി അറിയാം

 
train

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാരുടെ ടിക്കറ്റുകള്‍ റദ്ദാക്കുന്ന നിയമങ്ങള്‍ ഇന്നലെ ഇന്ത്യന്‍ റെയില്‍വേ പരിഷ്‌കരിച്ച സാഹചര്യത്തില്‍ പുതിയ മാറ്റങ്ങള്‍ എന്താണെന്ന് അറിയാം.

72 മണിക്കൂര്‍ മുമ്പ് റദ്ദാക്കണം

  • ബെര്‍ത്ത് ഉറപ്പായ ടിക്കറ്റുകള്‍ യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുമ്പ് റദ്ദാക്കിയാലേ മുഴുവന്‍ തുകയും തിരിച്ചു കിട്ടൂ.

  • റദ്ദാക്കല്‍ ചാര്‍ജ് ഇനത്തിലെ നാമമാത്രമായ തുകയേ ഈടാക്കൂ. നേരത്തെ ഇത് 48 മണിക്കൂര്‍ മുമ്പ് വരെയായിരുന്നു.

  • ഏപ്രില്‍ 15-നകം പരിഷ്‌കാരം നിലവില്‍ വരുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

  • ട്രെയിന്‍ പുറപ്പെടുന്നതിന് 72 മുതല്‍ 24 മണിക്കൂര്‍ മുന്‍പുവരെ റദ്ദാക്കിയാല്‍ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം തുക നഷ്ടമാകും.

  • 24 മുതല്‍ എട്ട് മണിക്കൂര്‍ വരെ റദ്ദാക്കിയാല്‍ 50 ശതമാനം തുക നഷ്ടമാകും.

  • എട്ട് മണിക്കൂറിനകത്താണ് റദ്ദാക്കുന്നതെങ്കില്‍ മുഴുവന്‍ തുകയും നഷ്ടമാകും. നിലവില്‍ ഇത് നാല് മണിക്കൂര്‍ മുമ്പ് വരെയായിരുന്നു.

    ബോര്‍ഡിങ് സ്‌റ്റേഷന്‍ മാറ്റാം

  • ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ ബോര്‍ഡിങ് സ്റ്റേഷന്‍ മാറ്റാം. നിലവില്‍ അന്തിമ ചാര്‍ട്ട് ഇറങ്ങുന്നതിനു മുമ്പ് മാത്രമാണ് ഈ സൗകര്യം.

  • കൗണ്ടര്‍വഴി ടിക്കറ്റെടുക്കുന്നവര്‍ക്ക് പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുന്‍പുവരെ മാറ്റാം. നിലവില്‍ ഇതും ചാര്‍ട്ടിങ്ങിനുമുമ്പ് വേണമായിരുന്നു.

  • കൗണ്ടര്‍വഴി റിസര്‍വ്ചെയ്യുന്ന ടിക്കറ്റ് യാത്ര അവസാനിക്കുന്ന സ്റ്റേഷനില്‍ നിന്നുമാത്രമേ യാത്രക്കാര്‍ക്ക് നിലവില്‍ റദ്ദാക്കാനാകുമായിരുന്നുള്ളൂ. ഇത് മാറ്റി രാജ്യത്തെ ഏത് സ്റ്റേഷനില്‍നിന്നും ടിക്കറ്റ് റദ്ദാക്കാം.

Tags

Share this story

From Around the Web