ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്, ഒക്ടോബർ മാസത്തെ ബാങ്ക് അവധികൾ അറിയാം
 

 
BANK HOLIDAY

നിരവധി ആഘോഷങ്ങളാണ് ഒക്ടോബർ മാസത്തിൽ വരാൻ പോകുന്നത്. നവരാത്രി ആഘോഷം തുടങ്ങിക്കഴിഞ്ഞു. ദീപാവലിയും ഒക്ടോബർ മാസം തന്നെയാണ് വരുന്നത്. അതുകൊണ്ട് തന്നെ രാജ്യത്ത് ഒക്ടോബർ മാസത്തിൽ നിരവധി ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല.

ആഘോഷത്തിന്റെ പ്രാധാന്യം അനുസരിച്ച് സംസ്ഥാനാടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളിൽ വ്യത്യാസമുണ്ടാകും. കേരളത്തിൽ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ഗാന്ധി ജയന്തിക്കും മഹാനവമിക്കും ദീപാവലിക്കും ബാങ്കുകൾക്ക് അവധിയാണ്. പ്രാധാന്യം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത രീതിയിലാണ് ബാങ്കുകൾക്ക് അവധി വരുന്നത്.

അവധി സമയത്തും ഓൺലൈൻ ഇടപാടുകൾ നടത്താൻ സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടർ അനുസരിച്ചാണ് ഒക്ടോബർ മാസത്തിൽ ബാങ്ക് അവധികൾ വരുന്നത്.

അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

ഒക്ടോബർ 1- ബുധനാഴ്ച- നവരാത്രി ആഘോഷം (ആയുധ പൂജ, മഹാനവമി)- ത്രിപുര, കർണാടക, ഒഡിഷ, തമിഴ്‌നാട്, സിക്കിം, അസം, അരുണാചൽ പ്രദേശ്, ഉത്തർ പ്രദേശ്, കേരള, നാഗാലാൻഡ്, പശ്ചിമ ബംഗാൾ, ബിഹാർ, ഝാർഖണ്ഡ്, മേഘാലയ

ഒക്ടോബർ 2- വ്യാഴാഴ്ച- ഗാന്ധി ജയന്തി, വിജയദശമി- ദേശീയ അവധി

ഒക്ടോബർ 3- വെള്ളിയാഴ്ച- ദുർഗാപൂജ- സിക്കിമിൽ അവധി

ഒക്ടോബർ 5- ഞായറാഴ്ച

ഒക്ടോബർ 6- തിങ്കളാഴ്ച- ലക്ഷ്മി പൂജ- ത്രിപുരയിലും പശ്ചിമ ബംഗാളിലും അവധി

ഒക്ടോബർ 7- ചൊവ്വാഴ്ച- മഹർഷി വാൽമീകി ജയന്തി-

കർണാടക, ഒഡിഷ, ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ്

ഒക്ടോബർ 10- വെള്ളിയാഴ്ച- കർവാ ചൗത്ത്- ഹിമാചൽ പ്രദേശിൽ ബാങ്കുകൾക്ക് അവധി

ഒക്ടോബർ 11- രണ്ടാം ശനിയാഴ്ച

ഒക്ടോബർ 12- ഞായറാഴ്ച

ഒക്ടോബർ 18- ശനിയാഴ്ച- Kati Bihu- അസമിൽ അവധി

ഒക്ടോബർ 19- ഞായറാഴ്ച

ഒക്ടോബർ 20- തിങ്കളാഴ്ച- ദീപാവലി

ഒക്ടോബർ 21- ചൊവ്വാഴ്ച- ദീപാവലി, ഗോവർധൻ പൂജ- മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡിഷ, സിക്കിം, മണിപ്പൂർ, ജമ്മു കശ്മീർ

ഒക്ടോബർ 22- ബുധനാഴ്ച- ദിപാവലി, ഗോവർധൻ പൂജ, Vikram Samvant New Year Day- ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഉത്തരാഖണ്ഡ്, സിക്കിം, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ എന്നി സംസ്ഥാനങ്ങളിൽ അവധി

Tags

Share this story

From Around the Web