കന്യാസ്ത്രീകൾക്കും വൈദികര്‍ക്കും എതിരായ ആക്രമണം; പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ചർച്ച ആവശ്യപ്പെടും, സംഭവത്തിൽ കടുത്ത പ്രതിഷേധം
Aug 8, 2025, 07:12 IST

ദില്ലി: ഒഡീഷയില്‍ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുമെതിരെ നടന്ന ആക്രമണത്തില്‍ കടുത്ത പ്രതിഷേധം. ബജ്റംഗ്ദൾ നടത്തിയ ആക്രമണത്തിനെതിരെ പാര്‍ലമെന്‍റില്‍ ഇന്ന് ചര്‍ച്ച ആവശ്യപ്പെടാനാണ് പ്രതിക്ഷത്തിന്‍റെ നീക്കം.
ന്യൂനപക്ഷങ്ങൾക്കെതിരെയും ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങൾക്കെതിരെയും ഭീഷണി ഉയരുന്നതായാണ് പ്രതിപക്ഷ പാര്‍ട്ടികൾ ആരോപിക്കുന്നത്. മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരടങ്ങുന്ന സംഘം ജലേശ്വറില്ലാണ് ഇന്നലെ ആക്രമിക്കപ്പെട്ടത്.
മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് മലയാളി വൈദികരെയും രണ്ട് മലയാളി കന്യാസ്ത്രീകളെയും കയ്യേറ്റം ചെയ്തതായാണ് പരാതി.