നൈജീരിയയിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങൾ രൂക്ഷം: കൊലപാതകങ്ങളും തട്ടിക്കൊണ്ടു പോകലുകളും തുടരുന്നു

നൈജീരിയയിലെ കടുന സംസ്ഥാനത്ത് ഫുലാനി തീവ്രവാദികൾ ക്രൈസ്തവരെ കൊലപ്പെടുത്തുകയും തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നത് തുടരുന്നു. തുടരെത്തുടരെയുള്ള ഇത്തരം ആക്രമണങ്ങൾ ഗ്രാമത്തിലെ ക്രൈസ്തവരെ ഭീതിയിലാഴ്ത്തുന്നു.
അതേസമയം കടുന സംസ്ഥാനത്തെ രണ്ടു ഗ്രാമങ്ങളെ ഫുലാനി തീവ്രവാദികൾ ആക്രമിച്ചു. ജൂണിൽ, മറ്റൊരു പ്രദേശത്ത് അക്രമികൾ ഗ്രാമവാസികളെ ഭയപ്പെടുത്തിയശേഷം രണ്ടു ക്രൈസ്തവരെ കൊല്ലുകയും മൂന്നുപേരെ ആക്രമിക്കുകയും ചെയ്തുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ജെമ കൗണ്ടിയിൽ, രാത്രി ഒൻപതുമണിക്കു ശേഷമായിരുന്നു ആക്രമണം.
ഇലിയ ജോൺ (38) ആണ് ഡോഗൺ ഫിലി ഗ്രാമത്തിൽ കൊല്ലപ്പെട്ട ക്രിസ്ത്യാനികളിലൊരാൾ. അദ്ദേഹത്തെ തീവ്രവാദികൾ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. അന്റാങ് ഗ്രാമത്തിൽ നിന്നുള്ള ജെയിംസ് ഇഷായ (39), എലിഷ മല്ലം (38) എന്നിവരെയും ആക്രമിച്ചു. കൂടാതെ, സംഭവസ്ഥലത്തുവച്ചു തന്നെ ചിലരെ തട്ടിക്കൊണ്ടുപോയി.
നൈജീരിയയിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങൾ അത്യന്തം രൂക്ഷമാവുകയാണ്.