നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും ആക്രമണം; വിവിധ ആക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടു

 
nigeria

നൈജീരിയയിലെ പ്ലേറ്റോ സ്റ്റേറ്റിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടന്ന വിവിധ ആക്രമണങ്ങളിൽ 11 ക്രൈസ്തവർ കൊല്ലപ്പെട്ടു. പ്ലേറ്റോ സ്റ്റേറ്റിലെ മൂന്ന് ഗ്രാമങ്ങളിലായി നടന്ന അക്രമങ്ങളിൽ അഞ്ച് പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫുലാനി തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ഉണ്ടായ ആക്രമണത്തിലാണ് അഞ്ച് പേർ കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നവരെ അക്രമിസംഘം പതിയിരുന്ന് വെടിവെക്കുകയായിരുന്നു. കൊല്ലപ്പെട്ടവരെല്ലാം ക്രൈസ്തവ സമൂഹത്തിൽ നിന്നുള്ളവരാണെന്ന് കമ്മ്യൂണിറ്റി നേതാവ് രംഗ് തെങ്‌വോങ് സ്ഥിരീകരിച്ചു.

ഏപ്രിൽ 27-ന് കാസ ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ രണ്ട് പേരും, ഏപ്രിൽ 19-ന് ഹുറും ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ നാല് പേരും കൊല്ലപ്പെട്ടു. ഹുറും ഗ്രാമത്തിൽ അക്രമികൾ ജനങ്ങൾക്ക് നേരെ വിവേചനരഹിതമായി വെടിയുതിർക്കുകയായിരുന്നു.

Tags

Share this story

From Around the Web