ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളും ക്രിസ്‌മസ് ആഘോഷങ്ങളോടുള്ള അസഹിഷ്ണുതയും അപലപനീയം: മാർ റാഫേൽ തട്ടിൽ

 
RAFEL THATIL

കൊച്ചി: ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളും ക്രിസ്‌മസ് ആഘോഷങ്ങളോടുള്ള അസഹിഷ്ണുതയും അപലപനീയമാണെന്ന്  സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ചില തീവ്ര മത-സാമുദായിക സംഘടനകൾ നടത്തുന്ന അക്രമങ്ങളും അസഹിഷ്ണുതയും ഇന്ത്യയുടെ ബഹുസ്വരമായ സാംസ്കാരത്തിനും, മതനിരപേക്ഷമായ ആത്മാവിനും എതിരെയുള്ള വെല്ലുവിളിയാണെന്നും റാഫേൽ തട്ടിൽ പറഞ്ഞു.

സമാധാനത്തിൻ്റെയും സ്നേഹത്തിൻ്റെയും സന്ദേശം പങ്കുവയ്ക്കുന്ന ക്രിസ്‌മസ് ആഘോഷങ്ങൾ തടസപ്പെടുത്തുന്നതും ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നതും നിരപരാധികളായ വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നതും ഒരു ജനാധിപത്യ രാജ്യത്തിന് യോജിച്ചതല്ലെന്നും റാഫേൽ തട്ടിൽ ഓർമപ്പെടുത്തി.

ഇന്ത്യയുടെ ഭരണഘടന എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യവും വിശ്വാസം അനുഷ്ഠിക്കാനുള്ള അവകാശവും ഉറപ്പുനൽകുന്നു. മതത്തിൻ്റെ പേരിൽ അക്രമം പ്രചരിപ്പിക്കുന്നവർക്കും അസഹിഷ്ണുത വളർത്തുന്നവർക്കുമെതിരേ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. നിയമം കയ്യിലെടുക്കുന്ന എല്ലാ മത - തീവ്രവാദ പ്രവണതകളെയും കർശനമായി നിയന്ത്രിക്കേണ്ടത് ഭരണകൂടത്തിൻ്റെ കടമയാണെന്നും റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web