മെല്‍ബണ്‍ സീറോമലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 27ന്

 
222

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ ഇടവക മധ്യസ്ഥയായ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 27-ന് (ഞായറാഴ്ച) ആഘോഷിക്കുന്നു.

തിരുനാളിന് ഒരുക്കമായുള്ള നൊവേന 18-ന് ആരംഭിച്ചു. 25ന് വൈകുന്നേരം ഏഴിന് തിരുനാളിന് കൊടിയേറും. വിശുദ്ധ കുര്‍ബാനക്കും നൊവേനക്കും ഫാ. സാബു അടിമാക്കിയില്‍ വി.സി മുഖ്യകാര്‍മ്മികത്വം വഹിക്കും. 26ന് വൈകുന്നേരം 4.45ന് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ മെല്‍ബണ്‍ സെന്റ് മേരീസ് ഇടവക വികാരി ഫാ. ജോസഫ് എഴുമയില്‍ മുഖ്യകാര്‍മ്മികനാകും. തുടര്‍ന്ന് തിരിപ്രദക്ഷിണം നടക്കും.

പ്രധാന തിരുനാള്‍  ദിനമായ 27 ന് രാവിലെ 9.45ന് നടക്കുന്ന ആഘോഷപൂര്‍വ്വകമായ തിരുനാള്‍ പാട്ടുകുര്‍ബാനയില്‍ മെല്‍ബണ്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ പനംതോട്ടത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. കത്തീഡ്രല്‍ വികാരി ഫാ. മാത്യു അരീപ്ലാക്കല്‍ സഹകാര്‍മ്മികനാകും.

 വിശുദ്ധ കുര്‍ബാനക്കു ശേഷം വിശുദ്ധരുടെ തിരുശേഷിപ്പും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടാകും.

Tags

Share this story

From Around the Web