നൈജീരിയയിലെ കത്തോലിക്കാ രൂപതയിൽ നടന്ന ആക്രമണങ്ങളിൽ 42 പേർ കൊല്ലപ്പെട്ടു; സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി
നൈജീരിയയിലെ കൊണ്ടഗോറ കത്തോലിക്കാ രൂപതയിലെ ഗ്രാമങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 42 പേർ കൊല്ലപ്പെടുകയും നിരവധി സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ജനുവരി അഞ്ചിന് പുറത്തിറക്കിയ പ്രസ്താവനയിൽ, രൂപതയുടെ സോഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. മാത്യു സ്റ്റീഫൻ കബീരാത്ത് ആക്രമണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകി.
“നൈജർ സംസ്ഥാനത്തെ അഗ്വാര തദ്ദേശ സ്വയംഭരണസ്ഥാപനത്തിലെ കസുവാൻ ഡാജി എന്ന ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെ കൊള്ളക്കാർ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ നാൽപതിലധികം പേർ കൊല്ലപ്പെടുകയും നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. സുരക്ഷാസാന്നിധ്യമില്ലാതെ കൊള്ളക്കാർ മണിക്കൂറുകളോളം ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു” – ഫാ. മാത്യു സ്റ്റീഫൻ പറഞ്ഞു.
2025 ഡിസംബർ 28 ന്, ആയുധധാരികളായ കൊള്ളക്കാർ കൈൻജി ഗെയിം റിസർവിലെ അവരുടെ ഒളിത്താവളത്തിൽ നിന്ന് ഏകദേശം 30 മോട്ടോർ സൈക്കിളുകളിൽ വന്ന് ആരംഭിച്ച അക്രമതരംഗത്തിന്റെ ഭാഗമായിരുന്നു ഈ ആക്രമണങ്ങൾ.