നൈജീരിയയിലുണ്ടായ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു

 
nigeria

നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് നടന്ന ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഗ്രാമത്തിലെ ഒരു മാർക്കറ്റിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിലാണ് ആളുകൾ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

അക്രമികൾ നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും പ്രദേശത്തെ കടകൾ കൊള്ളയടിക്കുകയും തീയിടുകയും ചെയ്തു. ശനിയാഴ്ച, കസുവാൻ-ദാജി ഗ്രാമത്തിനടുത്തുള്ള ഒരു വനത്തിൽ നിന്നാണ് അക്രമികൾ വന്നത്.

“ബൈക്കുകളിലെത്തിയ തോക്കുധാരികളായ അക്രമികൾ പട്ടണത്തിൽ പ്രവേശിച്ച് ആളുകളെ വളഞ്ഞിട്ട് കൊലപ്പെടുത്താൻ തുടങ്ങുകയായിരുന്നു. മുന്നിൽ കണ്ടവരെയെല്ലാം അവർ വെടിവച്ചു കൊന്നു” – അധികൃതർ പറഞ്ഞു.

സായുധ ക്രിമിനൽസംഘങ്ങളുടെ ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും നൈജീരിയയിൽ വർഷങ്ങളായുള്ള ഒരു പ്രശ്നമാണ്. പ്രദേശത്തെ ആളുകൾ പരിഭ്രാന്തരാണെന്നും അവർ കൂട്ടിച്ചേർത്തു. “അവർ ഒളിച്ചിരിക്കുകയാണ്. ആരോടെങ്കിലും സംസാരിക്കാൻപോലും അവർക്ക് ഭയമാണ്” – അധികൃതർ വ്യക്തമാക്കി.

പരിക്കേറ്റവരെ സഹായിക്കാൻ ഒരു അടിയന്തരസംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും തട്ടിക്കൊണ്ടുപോയവരെ രക്ഷിക്കാൻ സുരക്ഷാസേന പ്രവർത്തിക്കുന്നുണ്ടെന്നും നൈജർ സംസ്ഥാന പൊലീസ് വക്താവ് വാസിയു അബിയോഡൂൺ പറഞ്ഞു

Tags

Share this story

From Around the Web