നൈജറിൽ മാമോദീസ ചടങ്ങിനിടെയുണ്ടായ ഭീകരാക്രമണം, 22 പേർ കൊല്ലപ്പെട്ടു

നൈജറിൽ തകൗബട്ട് ഗ്രാമത്തിൽ മാമോദീസ ചടങ്ങിൽ പങ്കെടുത്തവർക്ക് നേരെയുണ്ടായ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. മോട്ടോർ സൈക്കിളുകളിലെത്തിയ തോക്കുധാരികൾ 22 ഗ്രാമീണരെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. അവരിൽ ഭൂരിഭാഗവും മാമോദീസ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു.
അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായും (ഐഎസ്) ബന്ധമുള്ള ജിഹാദി ഗ്രൂപ്പുകൾ സജീവമായ ബുർക്കിന ഫാസോയ്ക്കും മാലിക്കും സമീപമുള്ള തില്ലബെറി മേഖലയിലാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങളും മറ്റ് സ്രോതസ്സുകളും പറഞ്ഞു.
തക്കൗബട്ട് ഗ്രാമത്തിൽ നടന്ന മാമോദീസ ചടങ്ങിൽ പങ്കെടുത്ത 15 പേർ കൊല്ലപ്പെട്ടതായി പ്രദേശവാസി എഎഫ്‌പിയോട് പറഞ്ഞു.
“പിന്നീട് അക്രമികൾ തക്കൗബട്ടിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് പോയി. അവിടെ അവർ മറ്റ് ഏഴ് പേരെ കൊന്നു.” സുരക്ഷാ കാരണങ്ങളാൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത താമസക്കാരൻ പറഞ്ഞു.
തില്ലബെറിയിൽ വലിയൊരു സൈനിക സാന്നിധ്യം ഉണ്ടായിരുന്നിട്ടും ഭീകര ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ നൈജർ സർക്കാർ പാടുപെട്ടു. കഴിഞ്ഞയാഴ്ച ഈ മേഖലയിൽ ഏകദേശം 20 സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
മാരകമായ ആക്രമണങ്ങളിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് നൈജർ അധികൃതരോട് ആവശ്യപ്പെട്ടു. മാർച്ച് മുതൽ അഞ്ച് ആക്രമണങ്ങളിലായി തില്ലബെറിയിൽ 127-ലധികം ഗ്രാമീണരെ തീവ്രവാദ ഗ്രൂപ്പുകൾ കൊലപ്പെടുത്തി.
2024 ഒക്ടോബർ മുതൽ നൈജറിൽ നടന്ന ആക്രമണങ്ങളിൽ ഏകദേശം 1,800 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതിൽ ഭൂരിഭാഗവും തില്ലബെറിയിലാണ്.