നിയമസഭാ തെരഞ്ഞെടുപ്പ്; തിരുവനന്തപുരത്ത് 10 സിറ്റിംഗ് സീറ്റുകളിലും നിലവിലെ എംഎൽഎമാർ തന്നെ മത്സരിക്കുമെന്ന് സിപിഐഎം

 
cpim

തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഐഎമ്മിന്റെ പത്ത് സിറ്റിംഗ് സീറ്റുകളിലും നിലവിലെ എംഎൽഎമാർ തന്നെ മത്സരിക്കും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. വി.ജോയി മത്സരിക്കുന്ന സാഹചര്യത്തിൽ പുതിയ ജില്ലാ സെക്രട്ടറിയെയും തെരഞ്ഞെടുക്കും. അതേ സമയം തിരുവനന്തപുരം സെൻട്രൽ, കോവളം സീറ്റുകൾ ഏറ്റെടുക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യം ഉയർന്നു.

വർക്കല- വി. ജോയ്

വാമനപുരം- ഡി.കെ മുരളി

കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രൻ

വട്ടിയൂർക്കാവ്- വി.കെ പ്രശാന്ത്

നേമം-വി.ശിവൻകുട്ടി

അരുവിക്കര-ജി. സ്റ്റീഫൻ

പാറശ്ശാല- സി.കെ ഹരീന്ദ്രൻ

കാട്ടാക്കട-ഐ ബി സതീഷ്

നെയ്യാറ്റിൻകര- കെ.ആൻസലൻ

ആറ്റിങ്ങൽ -ഒ.എസ് അംബിക

എന്നിവരാണ് നിലവിൽ നിയമസഭാംഗങ്ങളായിരിക്കുന്നത്. അവർ തന്നെ വരുന്ന തെരഞ്ഞെടുപ്പിലും തുടരുമെന്നാണ് തീരുമാനം. വി. ജോയ് മത്സരിച്ചില്ലെങ്കിൽ വർക്കല മണ്ഡലം നഷ്ടപ്പെട്ടേക്കുമെന്നും വിലയിരുത്തലുണ്ട്. വി. ജോയ് വീണ്ടും എംഎൽഎ ആയാൽ തിരുവനന്തപുരത്ത് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കും.

Tags

Share this story

From Around the Web