വീണ്ടുമൊരു ഓഗസ്റ്റ് രണ്ട് കൂടി കടന്നുപോകുമ്പോള്‍ ദൃശ്യംഓര്‍മ്മ പങ്കുവെച്ച് സിനിമാ പ്രേമികള്‍. ഇക്കുറി സിനിമയിലെ പോലെ ഓഗസ്റ്റ് രണ്ട് ഒരു ശനിയാഴ്ച എന്നതും പ്രത്യേകത
 

 
drisyam

കോട്ടയം: മലയാള സിനിമാ പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ലാത്തൊരു ദിവസമാണ് ഓഗസ്റ്റ് 2. ദശ്യം സിനിമയില്‍ ജോര്‍ജുകുട്ടിയും കുടുംബവും ധ്യാനത്തിനു പോയ ദിവസമാണ് ഇത്.  ഓഗസ്റ്റ് രണ്ടിയിരുന്നു ജോര്‍ജുകുട്ടിക്കും കുടുംബത്തിനും ധ്യാനം കൂടാന്‍ പോയി എന്നു സനിമയില്‍ പറഞ്ഞു പഠിപ്പിക്കുന്നത് ഓഗസ്റ്റ് രണ്ട് എന്നാണ്. എന്നാല്‍, ഇക്കുറി ഓഗസ്റ്റ് രണ്ടു സിനിമാ ഡയലോഗില്‍ പറയുന്നതുപോലെ ഒരു ശനിയാഴ്ച ദിവസമാണ് എന്നതും പ്രത്യേകതയാണ്.

വീണ്ടുമൊരു ഓഗസ്റ്റ് രണ്ട് കൂടി കടന്നുപോകുമ്പോള്‍ 'ദൃശ്യം' ഓര്‍മ്മ പങ്കുവയ്ക്കുകയാണ് പ്രേക്ഷകര്‍. സിനിമയില്‍ ഒരു തീയതിക്ക് ഇത്രയധികം പ്രാധാന്യം ഉണ്ടാകുന്നതും പ്രേക്ഷകര്‍ക്കിടയില്‍ അത്  ചര്‍ച്ചയാകുന്നതും ദൃശ്യം സിനിമയിലൂടെയാണ്. 2013 ഡിസംബര്‍ 19 ലാണ് ദൃശ്യം റിലീസിനെത്തുന്നത്.

ചിത്രം പുറത്തിറങ്ങി  വര്‍ഷങ്ങൾ പിന്നിടുമ്പോഴും ദിവസത്തിന്റെ പേരില്‍ ഇപ്പോഴും ചര്‍ച്ചയാകുന്നു. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്, 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോര്‍ജ് കുട്ടിയായി അഭിനയിച്ചത് മോഹന്‍ലാലാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യവും, ദൃശ്യം 2 ഉം നിര്‍മിച്ചിരിക്കുന്നത്.

മീന, സിദ്ദിഖ്, ആശ ശരത്, അന്‍സിബ, എസ്തര്‍ അനില്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ആദ്യ ഭാഗം പുറത്തിറങ്ങി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയത്.

ആമസോണ്‍ ഒടിടി റിലീസ് ആയാണ് ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. ഓഗസ്റ്റ് 2 എന്ന തീയതി പിന്നീട് പലരും സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയാക്കി. തമാശയുമാക്കി. വരുണ്‍ പ്രഭാകറിന്റെ ചരമവാര്‍ഷികവും ധ്യാനം കൂടലും അങ്ങനെ അങ്ങനെ പാലാ ട്രോളുകളും ഇറങ്ങി.

ജീത്തു ജോസഫിന്റെ അഞ്ചാമത്തെ ചിത്രമായിരുന്നു ദൃശ്യം. ഏകദേശം നാലര കോടി ബജറ്റ് ആയ ചിത്രം ആഗോള കളക്ഷനില്‍ 75 കോടിക്ക് മുകളില്‍ നേടി. മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണംവാരിയ ചിത്രങ്ങളുടെ പട്ടികയിലും ദൃശ്യം ഇടം നേടി

Tags

Share this story

From Around the Web