കന്യാസ്ത്രീകളുടെ അറസ്റ്റ് അപലപനീയം: ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ
Jul 29, 2025, 12:17 IST

ഛത്തീസ്ഗഡിലെ ദുർഗ്ഗിൽ സമർപ്പിത ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്ന കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്‌തത് തികച്ചും അപലപനീയമായ സംഗതിയാണ്. മതപരവും സാമൂഹ്യവുമായ വേർതിരിവില്ലാതെ സേവനം നടത്തുന്ന നിരപരാധികളായ കന്യാസ്ത്രീകൾക്കെതിരെയുള്ള ഇത്തരം നടപടികൾ മൗലികാവകാശത്തിന്റെ ലംഘനവും ഇന്ത്യൻ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതുമായ നടപടിയാണ്.
രാജ്യത്തിന്റെ നിയമ സംവിധാനങ്ങൾ ഉറപ്പാക്കുന്ന നീതി നിർവഹണം എല്ലാ പൗരർക്കും ലഭ്യമാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ജാതിമത ഭേദമെന്യേ എല്ലാവർക്കും നിയമ പരിരക്ഷ നല്കുകയും നിരപരാധികൾ സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടത് ആവശ്യമാണ്.
കന്യാസ്ത്രീകൾക്ക് നിയമത്തിന്റെ പരിരക്ഷ ഉറപ്പാക്കി എത്രയും വേഗം അവരെ സ്വതന്ത്രരാക്കുകയും ന്യായം നടപ്പിലാക്കുകയും വേണം.