ഫ്രാൻസിസ് പാപ്പയുടെ കുമ്പസാരക്കാരനായിരുന്ന അർജന്റീനിയൻ കർദിനാൾ അന്തരിച്ചു

 
qqq

ഫ്രാൻസിസ് പാപ്പയുടെ കുമ്പസാരക്കാരനായിരുന്ന അർജന്റീനിയൻ കർദിനാൾ ലൂയിസ് ഡ്രി 98-ാം വയസ്സിൽ അന്തരിച്ചു. ജൂൺ 30 ന് ബ്യൂണസ് അയേഴ്‌സിൽ വച്ചാണ് കപ്പൂച്ചിൻ സന്യാസിയായ കർദിനാൾ ലൂയിസ് പാസ്വൽ ഡ്രിയുടെ അന്ത്യം.

അദ്ദേഹത്തിന്റെ ഭൗതികദേഹം രാവിലെ 10:00 മുതൽ ദൈവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കുമെന്ന് ബ്യൂണസ് അയേഴ്‌സ് അതിരൂപത അറിയിച്ചു. മൃതസംസ്കാര ശുശ്രൂഷകൾ ജൂലൈ രണ്ടിന് രാവിലെ 9:00 മണിക്ക് ബ്യൂണസ് അയേഴ്‌സ് ആർച്ച് ബിഷപ്പ് മിസ്ഗ്രേർ ജോർജ് ഗാർസിയ കുർവയുടെ കാർമ്മികത്വത്തിൽ നടക്കും.

ഫ്രാൻസിസ് മാർപാപ്പ കരുണയുള്ള ഒരു ഇടയനെന്ന നിലയിൽ മാതൃകയായി നിർദേശിച്ച വ്യക്തിയാണ് 2023-ൽ കർദിനാളായി നിയമിതനായ കർദിനാൾ ലൂയിസ്.

Tags

Share this story

From Around the Web