ഫ്രാന്‍സിസ് പാപ്പയെ കേന്ദ്രമാക്കിയുള്ള പുസ്തകങ്ങള്‍ സ്കൂളുകളില്‍ വിതരണം ചെയ്യാന്‍ അർജന്റീന
Updated: Aug 6, 2025, 14:33 IST

ബ്യൂണസ് അയേഴ്‌സ്: അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയിലെ സ്കൂളുകളില്‍ ഫ്രാന്‍സിസ് പാപ്പയെ കേന്ദ്രീകരിച്ചുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. "ദി ടീച്ചർ; ദി ഹ്യൂമനിസം ഓഫ് പോപ്പ് ഫ്രാൻസിസ്" എന്ന പുസ്തകം ഗവണ്‍മെന്‍റ്, സ്വകാര്യ സ്‌കൂളുകളിൽ വിതരണം ചെയ്യുവാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
ഫ്രാന്‍സിസ് പാപ്പയുടെ സ്മരണ നിലനിർത്താനും പുതിയ തലമുറകളിലേക്ക് അദ്ദേഹത്തിന്റെ ചിന്തകൾ പകരാനും ലക്ഷ്യമിട്ടാണ് ഇങ്ങനെ ഒരു തീരുമാനം.
ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയുടെ ജനറൽ ഡയറക്ടറേറ്റ് കൾച്ചർ ആൻഡ് എഡ്യൂക്കേഷൻ നിർമ്മിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ ഗവർണർ ആക്‌സൽ കിസിലോഫും ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ഗുസ്താവോ കരാരയും പങ്കെടുത്തു.