മാർപാപ്പയെ സന്ദർശിച്ച് ഉപഹാരങ്ങൾ സമ്മാനിച്ച് ആര്‍ച്ച് ബിഷപ്പ് മാർ തോമസ് തറയിൽ 
 

 
wwww

വത്തിക്കാന്‍ സിറ്റി: ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത ആർച്ചുബിഷപ് മാർ തോമസ് തറയിൽ ആഗോള സഭയുടെ പരമാദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ മാർപ്പാപ്പയെ സന്ദർശിക്കുകയും സ്നേഹോപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു.

കർദ്ദിനാൾ മാർ ജോർജ് കൂവക്കാട് സന്നിഹിതനായിരുന്നു. ചങ്ങനാശേരി അതിരൂപതാ വൈദികനായ ഫാ. ജേക്കബ് കൂരോത്ത് വരച്ച മാർത്തോമാ ശ്ലീഹായുടെ ഐക്കണും പ്രശസ്ത ശിൽപിയായ കോട്ടയം വയലാ സ്വദേശി തോമസ് വെള്ളാരത്തുങ്കൽ നിർമ്മിച്ച ശിൽപവുമാണ് കൈമാറിയത്.

കേരളത്തിലെ സുറിയാനികത്തോലിക്കരുടെ അഭിമാനമായി ഉയർത്തപ്പെട്ട വിശുദ്ധരുടെ ചിത്രം ആലേഖനം ദാരുശില്പ്പമാണ് തോമസ് വെള്ളാരത്തുങ്കൽ തയ്യാറാക്കിയത്. നാളുകളുടെ അദ്ധ്വാനത്തിൽ പൂർണമായും കൈയ്യാൽ കൊത്തിയെടുത്ത ശില്പത്തിൽ മിശിഹായുടെ ശരീരരക്തങ്ങളുടെ പ്രതീകമായ ഗോതമ്പു കതിരും മുന്തിരിവള്ളിയും പശ്ചാത്തലമാക്കി പ്രാർഥനയുടെ അടയാളമായ യാചനാകരങ്ങളുടെ നടുവിൽ ഗോളവും ഗോളത്തിൽ ഇന്ത്യയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു.

ഗോളത്തിനു മുകളിൽ സ്ഥാപിച്ച കേരളത്തിൻ്റെ മാതൃകയിൽ സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ആദ്യമായി വിശുദ്ധ പദവി ലഭിച്ച അൽഫോൻസാമ്മയുടെ ചിത്രം കൊത്തിയിരിക്കുന്നു.

Tags

Share this story

From Around the Web