ആർച്ച് ബിഷപ്പ് ആമൽ നോന കൽദായ കത്തോലിക്ക സഭയുടെ പുതിയ പാത്രിയർക്കീസ്

 
244
ബാഗ്ദാദ്: കത്തോലിക്ക സഭയുടെ ഭാഗമായ പൗരസ്ത്യസഭകളിൽ ഉൾപ്പെടുന്ന പാത്രിയാർക്കൽ സഭയായ കൽദായ കത്തോലിക്കാ സഭയുടെ പുതിയ പാത്രിയർക്കീസായി ആർച്ച് ബിഷപ്പ് ആമൽ നോനയെ തെരഞ്ഞെടുത്തു. മുൻഗാമിയായ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയുടെ രാജിയെത്തുടർന്ന്, ഇന്നലെ ഏപ്രിൽ 12 ഞായറാഴ്ചയാണ് കൽദായ കത്തോലിക്കാ സഭയുടെ പുതിയ പാത്രിയർക്കീസായി ആർച്ച് ബിഷപ്പ് ആമൽ നോന തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ അധ്യക്ഷന്‍ പോൾ മൂന്നാമൻ എന്ന പേരാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

1967ൽ അൽഘോഷിലാണ് അസീറോ-കല്‍ദായ വംശജനായ ആമൽ ഷാമൂൺ നോനയുടെ ജനനം. 1985 ൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കൽദായ പാത്രിയാർക്കൽ സെമിനാരിയിൽ ചേരുകയും 1991 ജനുവരി 11ന് ബാഗ്ദാദിൽവെച്ചു തിരുപ്പട്ടം സ്വീകരിക്കുകയും ചെയ്തു. 1993 മുതൽ 2000 വരെ അദ്ദേഹം അൽഘോഷിൽ ഇടവക വികാരിയായി സേവനം ചെയ്തു. തുടർന്ന് പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ ചേർന്നു.

Tags

Share this story

From Around the Web