തൊണ്ടിമുതൽ തിരിമറിക്കേസ്, ആന്റണി രാജു കുറ്റക്കാരൻ

 
ANTONY RAJU

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കോടതി. നെടുമങ്ങാട് ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ രക്ഷപ്പെടുത്താൻ തൊണ്ടി മുതലിൽ കൃത്രിമം കാട്ടിയെന്നാണ് ആൻ്റണി രാജുവിനെതിരായ കുറ്റം. 

കേസിലെ രണ്ടാം പ്രതിയാണ് ആൻ്റണി രാജു. ഐ.പി സി 34 - പൊതുവായ ഉദേശ്യത്തോടെയുള്ള ഒരുത്തു ചേർന്നുള്ള കുറ്റകൃത്യം, 409 -സർക്കാർ ഉദ്യോഗസ്ഥൻ്റെ വിശ്വാസവഞ്ചന, 120 B - ഗുഢാലോചന, 420- വഞ്ചന, 201- വെളിനശിപ്പിക്കൽ, 193- കള്ള തെളിവുണ്ടാക്കൽ, 217- പൊതുസേവകൻ്റെ നിയമലംഘനം, 465 - വ്യാജരേഖ ചമക്കൽ, 468 എന്നീ വകുപ്പുകളാണ് ആൻ്റണി രാജുവിനെതിരെ ചുമത്തിയത്.

Tags

Share this story

From Around the Web