അമല മെഡിക്കല്‍ കോളേജില്‍ ലഹരി വിരുദ്ധ ബോധവല്ക്കരണം നടത്തി
Jun 27, 2025, 11:21 IST

തൃശൂര്‍: ലഹരി വിരുദ്ധ ദിനാചരണത്തിനോട് അനുബന്ധിച്ച് അമല മെഡിക്കല്‍ കോളേജില്‍ ബോധവല്ക്കരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.
അമല ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍ സിഎം ഐ, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി. കെ സതീഷ്, വിമുക്തി മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഷെഫീഖ് യൂസഫ്, ഡോ. സി.ആര്‍ സാജു, ഡോ. റെന്നീസ് ഡേവിസ്, ഡോ. ഷെനി ജോണ്‍, സിസ്റ്റര്‍ ഡോ. മോളി ക്ലയര്‍, മഖാലോഫ് മാത്യു മാര്‍ട്ടിന്‍ എന്നിവര്‍ ലഹരി വിരുദ്ധ പ്രതിജ്ഞയില്‍ പങ്കെടുത്തു.
200 ഓളം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.