മലക്കപ്പാറയിൽ വയോധികയെ പുലി ആക്രമിച്ച് കൊന്നു
Apr 19, 2026, 10:02 IST
തൃശൂര്‍: തമിഴ്നാട് മലക്കപ്പാറ ഷോളയാർ ഡാം പരിസരത്ത് വയോധകയെ പുലി ആക്രമിച്ച് കൊന്നു. അണക്കെട്ടിനു സമീപം താമസിക്കുന്ന ഇസമ്മയാണ് (75) മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മുതൽ ഇസമ്മയെ കാണാനില്ലായിരുന്നു. വൈകുന്നേരം മകന്‍ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് സമീപപ്രദേശത്തെല്ലാം തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന്‍റെ പകുതി ഭാഗം മാത്രമാണ് കണ്ടെത്താനായത്. വനപാലകരുടെ പ്രാഥമിക പരിശോധനയിലാണ് പുലിയാണ് ആക്രമിച്ചതെന്ന് കണ്ടെത്തിയത്. ഇന്നലെ പകല്‍ തന്നെ ഇസമ്മയെ പുലി ആക്രമിച്ചിട്ടുണ്ടാകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇസമ്മയും മകനും കൂലിത്തൊഴിലാളികളാണ്.