ലെയോ പതിനാലാമൻ പാപ്പയ്ക്ക് സമ്മാനമായി ‘പ്രോട്ടോൺ’ എന്ന അറേബ്യൻ കുതിര
Oct 16, 2025, 09:10 IST

ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഒക്ടോബർ 15 ബുധനാഴ്ച ‘പ്രോട്ടോൺ’ എന്ന പേരിലുള്ള കുതിരയെ സമ്മാനമായി ലഭിച്ചു. പോളണ്ടിലെ കൊളോബ്രെസെഗ് നഗരത്തിൽ നിന്നെത്തിയ 12 വയസ്സുള്ള വെള്ളനിറമുള്ള കുതിര ലോകത്തിലെ പുരാതനവും വിലമതിക്കപ്പെട്ടതുമായ അറേബ്യൻ വംശത്തിൽപെട്ടതാണ്. അതിന്റെ സൗന്ദര്യവും ശക്തിയും കൊണ്ടാണ് ഈ കുതിര പ്രശസ്തമായിരിക്കുന്നത്.
വത്തിക്കാനിലെ കാസിൽ ഗാൻഡോൾഫോയിലെ കുതിരശാലയിലാണ് ഇപ്പോൾ പ്രോട്ടോൺ പാർക്കുന്നത്. അവിടെ മറ്റു സ്പാനിഷ് വംശ കുതിരകളുമുണ്ട്. പോളണ്ടിലെ മിഖാൽസ്കി സ്റ്റഡ് ഫാം പ്രസിഡന്റായ ആൻഡ്രെജ് മിഖാൽസ്കി ആണ് ലെയോ പാപ്പയ്ക്ക് ഈ കുതിരയെ സമ്മാനിച്ചത്.
പാപ്പ പെറുവിൽ മിഷനറിയായിരുന്ന കാലത്ത് കുതിരസവാരി ഇഷ്ടപ്പെട്ടിരുന്ന ആളാണ്.