കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം മുംബൈയിൽ ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി

 
air india

മുംബൈ: കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം മുംബൈയിൽ ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. യാത്രക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. യാത്രക്കാരെ വിമാനത്തിൽനിന്ന് ഇറക്കിയതായും റിപ്പോർട്ടുണ്ട്.

രാവിലെ 9.27 ഓടെ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് സംഭവം. ഇതോടെ സുരക്ഷാജീവനക്കാരും ദ്രുതകർമ്മസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കിയശേഷം വിമാനം സുരക്ഷിതമായി ഗേറ്റിലേക്ക് മാറ്റിയതായി എയർ ഇന്ത്യ അറിയിച്ചു.

വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കി. വിമാനം പരിശോധനകൾക്ക് വിധേയമാക്കുകയാണെന്നും എയർഇന്ത്യ അറിയിച്ചു

“2025 ജൂലൈ 21 ന് കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തിയിരുന്ന AI2744 എന്ന വിമാനത്തിന് ലാൻഡിംഗിനിടെ കനത്ത മഴയെ തുടർന്ന് റൺവേയിൽനിന്ന് തെന്നിമാറി,” എയർ ഇന്ത്യ വക്താവ് പറഞ്ഞു.

Tags

Share this story

From Around the Web