‘തുടരും, കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി റോഷി അഗസ്റ്റിനും പ്രമേദ് നാരായണനും
 

 
roshy

കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി റോഷി അഗസ്റ്റിന്‍. തുടരും എന്ന ക്യാപ്ഷനില്‍ ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയും എം വി ഗോവിന്ദനും ബിനോയ് വിശ്വവുമടക്കമുള്ള നേതാക്കള്‍ക്കൊപ്പമുള്ള നേതാക്കള്‍ക്കൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചത്. കേരളാ കോണ്‍ഗ്രസിലെ ഭിന്നതയുടെ പശ്ചാത്തലത്തിലാണ് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റുമായി പ്രമേദ് നാരായണന്‍ എംഎല്‍എയും രംഗത്തെത്തി. തുടരും എന്നകുറിപ്പോടെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്. മന്ത്രി റോഷി അഗസ്റ്റിന്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് എംഎല്‍എയുടെയും പോസ്റ്റ്.

യുഡിഎഫ് പ്രവേശത്തെ പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും അനുകൂലിക്കുന്നുവെന്നാണ് വിവരം. മന്ത്രി റോഷി അഗസ്റ്റിന്‍, പ്രമോദ് നാരായണന്‍ എംഎല്‍എ, ഇടുക്കി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരാണ് എതിര്‍ക്കുന്നത്തിരുവനന്തപുരത്ത് വച്ച് നടന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃയോഗത്തില്‍ റോഷി അഗസ്റ്റിനും ജോസ് കെ മാണിയും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് ചെറിയ രീതിയിലുള്ള വാക് പോരുകള്‍ നടന്നിരുന്നു.

മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കണമെന്ന് മറ്റ് നേതാക്കള്‍ ആവശ്യപ്പെട്ടപ്പോഴാണ് റോഷി അഗസ്റ്റിന് എതിര്‍പ്പ് അറിയിച്ചത്. ഇതേ തുടര്‍ന്ന് ചെറിയ തോതിലുള്ള വാക്വാദങ്ങളും നടന്നുവെന്നും വിവരമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുന്നണി മാറി യുഡിഎഫിലേക്ക് പ്രവേശിക്കാനുള്ള സമയക്കുറവും ചര്‍ച്ചയാകുന്നുണ്ട്.പ്രമോദ് നാരായണന്റെയും റോഷി അഗസ്റ്റിന്റെയും എതിര്‍പ്പ് അവഗണിച്ച് മുന്നോട്ട് പോയാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന ആശങ്ക ജോസ് കെ മാണിക്കുണ്ട്.

Tags

Share this story

From Around the Web