ഒപ്പമുള്ളത് ക്രിസ്തുവിലുള്ള വിശ്വാസം; ചാര്‍ലിയുടെ ആകസ്മിക വിയോഗത്തില്‍ പതറാതെ ഭാര്യ എറിക്ക

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അമേരിക്കന്‍ ഇന്‍ഫ്ലൂവന്‍സറും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായ ചാര്‍ലി കിര്‍ക്കിന്റെ വിയോഗത്തില്‍ പതറാതെ ഭാര്യ എറിക്ക.
ജീവിതപങ്കാളിയുടെ വിയോഗത്തിലും എറിക്ക അവിശ്വസനീയമാം വിധം ശക്തയാണെന്നു ചാര്‍ലി സ്ഥാപിച്ച ടേണിംഗ് പോയിന്റ് യുഎസ്എ ഓര്‍ഗനൈസേഷന്റെ പ്രധാന സാമ്പത്തിക പങ്കാളിയും സുഹൃത്തുമായ ജാക്ക് പോസോബിക് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. പ്രാര്‍ത്ഥനയില്‍ ആഴപ്പെട്ട ജീവിതം നയിക്കുന്ന എറിക്ക ഈ സാഹചര്യം യേശുക്രിസ്തുവിനു സമര്‍പ്പിച്ച് മുന്നോട്ട് പോകും.
കാമറയ്ക്ക് മുന്നില്‍ മാത്രമല്ല ജീവിതത്തിലെ ഓരോ നിമിഷത്തിലും അവര്‍ തുടര്‍ന്നിരുന്നത് വിശ്വാസത്തില്‍ ആഴപ്പെട്ട ജീവിതരീതിയാണെന്നും അദ്ദേഹം വിശദീകരിച്ചു.
വിശ്വാസത്തില്‍ അവര്‍ക്ക് അത്രയും ഉറച്ച ആശ്രയം ഉള്ളതിനാല്‍, നിലവിലെ പ്രതിസന്ധികളെ അവര്‍ക്ക് നേരിടാന്‍ കഴിയും. സ്വർഗത്തിൽ നിന്ന് മാത്രം ലഭിക്കുന്ന ശക്തിയോടെ ഇതിലൂടെ കടന്നുപോകാൻ എറിക്കയ്ക്ക് കഴിവുണ്ടെന്നും പോസോബിക്ക് പ്രത്യാശ പ്രകടിപ്പിച്ചു.