ക്രെഡിറ്റ് മുഴുവന്‍ രാഹുല്‍ ഗാന്ധിക്ക്, യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും; മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും
 

 
chennithala

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജിയക്കുമെന്നും ക്രെഡിറ്റ് മുഴുവന്‍ രാഹുല്‍ ഗാന്ധിക്കാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം കേരളത്തിലുണ്ടായിരുന്നു. കേരളത്തിലെ നേതാക്കളെയെല്ലാം ഡല്‍ഹിക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും യോജിപ്പിന്റെ അന്തരീക്ഷം ഉണ്ടാക്കി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന കര്‍ശനനിര്‍ദേശം നല്‍കി. ഓരോ ഘട്ടത്തിലും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചെന്നും ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ ഒരു അപാകതയുമില്ലാതെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനായി. രാഹുല്‍ പ്രിയങ്ക ഗാന്ധി, ഖാര്‍ഗെ, ദേശീയ നേതാക്കള്‍ എല്ലാം പ്രചാരണത്തിനെത്തി. ആധുനികമായ പ്രചാരണ പരിപാടികള്‍ നല്ലരീതിയില്‍ നടത്താന്‍ കഴിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു

. തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം അത്രയേറെ അലയടിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിച്ചതെന്നും അവരുടെ പള്‍സ് യുഡിഎഫിന് അനുകൂലമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. 100 സീറ്റ് കിട്ടിണമെന്നതാണ് ആഗ്രഹം അതിനനുസരിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തിയത്.

Tags

Share this story

From Around the Web