ഇനി ഡ്രൈ ഡേയിലും മദ്യം; ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനായി ഒന്നാം തീയതികളിലും മദ്യം വിളമ്പാന്‍ അനുമതി നല്‍കികൊണ്ട് വിദേശ മദ്യ ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാര്‍. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കാണ് അനുമതി.
വിജ്ഞാപനം പുറത്തിറങ്ങിയതിനാല്‍ ഓഗസ്റ്റ് ഒന്ന് മദ്യം വിളമ്പാമെന്ന നിയമം നിലവില്‍ വരും. അതേസമയം സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത മറ്റേതെങ്കിലും ഡ്രൈ ഡേയും ഇംഗ്ലീഷ് മാസം ഒന്നാം തീയതിയും ഒരുമിച്ചു വരികയാണെങ്കില്‍ ഇളവ് ലഭിക്കില്ല.
ഫൈഫ് സ്റ്റാര്‍ വരെയുള്ള ഹോട്ടലുകള്‍ക്ക് പുറമെ ഹെറിറ്റേജ്, ഹെറിറ്റേജ് ഗ്രാന്റ്, ഹെറിറ്റേജ് ക്ലാസിക് എന്നീ ഗണത്തില്‍പ്പെടുന്ന ഹോട്ടലുകള്‍ക്കും ഇളവ് ബാധകമാണ്. കോണ്‍ഫറന്‍സ്, വിവാഹം എന്നിവയ്ക്ക് മദ്യം വിളമ്പാന്‍ 50,000 രൂപ ഫീസ് നല്‍കി ലൈസന്‍സ് എടുത്ത ശേഷമായിരിക്കും അനുമതി ലഭിക്കുക. ഇതിനായി ഒരാഴ്ച മുമ്പ് എക്‌സൈസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കണം.