മദ്യത്തിന് പേരിടൽ മത്സരം ചട്ടലംഘനം; പിൻവലിക്കണം, മന്ത്രി മറുപടി പറയണം: കെസിബിസി മദ്യവിരുദ്ധ സമിതി

 
2333
തിരുവനന്തപുരം: പുതിയതായി നിർമിക്കുന്ന മദ്യത്തിന് പേരും ലോഗോയും നിർദേശിക്കാൻ പൊതുജനങ്ങൾക്ക് പാരിതോഷികം നല്‌കി നടത്തുന്ന മത്സരം നഗ്നമായ അബ്‌കാരി ചട്ടലംഘനമാണെന്നും അതിനാൽ പിൻവലിക്കണമെന്നും വകുപ്പ് മന്ത്രി മറുപടി പറയണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള.

"സരോഗേറ്റ് അഡ്വർടൈസ്മെന്റ്റ്' ആണിത്. മദ്യത്തിന് പരസ്യം പാടില്ലായെന്ന നിയമവ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ് ബെവ്കോയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുംവിധം പുതിയൊരു ബ്രാൻഡിന് പേരും ലോഗോയും നിർദേശിക്കാനുള്ള അവ സരം കുട്ടികൾക്ക് പോലും തെറ്റായ സന്ദേശം നൽകും. ഈ നടപടി പിൻവലിക്കാതെ ഒരടി മുന്നോട്ട് പോകാൻ അനുവദിക്കില്ല.'-കെസിബിസി മ ദ്യവിരുദ്ധ സമിതി വ്യക്തമാക്കി.

കഴിഞ്ഞ 10 വർഷമായി മദ്യവർജ്ജനം പറയുന്ന സർക്കാർ പുതുവർഷം കൊഴുപ്പിക്കാൻ ബാറുകളുടെ സമയം വർദ്ധിപ്പിച്ചതും, അബ്‌കാരി പ്രീ ണന സമീപനം സ്വീകരിക്കുന്നതും തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യംവച്ചാണ്. മാരക ലഹരികളുടെയും മദ്യത്തിൻ്റെയും ദുരിതവും ദുരന്തവും പേറു ന്ന അമ്മ സഹോദരിമാരുടെ ക്ഷമയെ പരീക്ഷിക്കുകയാണ് ഈ സർക്കാർ. പ്രാദേശിക സർക്കാരുകളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജനമനസ്സുകളിൽ ഈ സർക്കാർ ഒരു "കെയർടേക്കർ സർക്കാർ' മാത്രമാണ്.

നാലുമാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മനസ്സൊരുക്കുന്ന വോട്ടർമാരുടെയിടയിൽ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ ചിന്തയുണ്ടാകും. "മുക്കിന് മുക്കിന് മദ്യശാലകൾ' അനുവദിക്കുകയും മുട്ടുശാന്തിക്ക് മദ്യവർജ്ജനം പറയുകയും ചെയ്യുന്നവർ മലയാളിയുടെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. കഴിഞ്ഞ 10 വർഷമായി പ്രകടനപത്രികയെ തള്ളിപ്പറഞ്ഞവർക്ക് മറ്റൊരു പ്രകടന പത്രികയും, ജാഥയും നടത്താനുള്ള ധാർമികാവകാശം നഷ്ട‌പ്പെട്ടിരിക്കുകയാണ്.'-കെസിബിസി മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി.

Tags

Share this story

From Around the Web