വിശാഖപട്ടത്തെ മേരിമാതാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഒമ്പതു ഭാഷകളില്‍ അഖണ്ഡ ജപമാല

അമലോത്ഭവ മാതാവിന്റെ നാമധേയത്തില്‍ വിശാഖപട്ടണത്തെ റോസ് മലയില്‍ സ്ഥിതിചെയ്യുന്ന മേരി മാതാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഒക്‌ടോബറില്‍ അഖണ്ഡജപമാല നടത്തുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, ഒഡിയ, ജര്‍മ്മന്‍, ഇറ്റാലിയന്‍, സ്പാനിഷ് എന്നീ ഒമ്പതു ഭാഷകളിലാണ് ഒക്‌ടോബര്‍ മാസത്തില്‍ ഇടമുറിയാതെ 24 മണിക്കൂറും അഖണ്ഡജപമാല നടത്തുന്നത്.
വിശാഖപട്ടണം അതിരൂപതാധ്യക്ഷന്‍ ഡോ. ഉഡുമല ബാലയുടെ ആശീര്‍വാദത്തോടെ മേരിമാതാ തീര്‍ത്ഥടനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോസഫ് കൊണ്ടേലാളെയുടെയും, അഖണ്ഡ ജപമാല സ്ഥപകരിലൊരാളായ ഫാ. തോമസ് പുല്ലാട്ടിന്റെയും മേരി മാതാ റോസ് ഹില്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെയും നേതൃത്വത്തില്‍ നടന്നുവരുന്ന അഖണ്ഡ ജപമാല 31-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്.
കുടുംബങ്ങള്‍, സഭ, പരിശുദ്ധാത്മാവിനാല്‍ നവീകരിക്കപ്പെടാന്‍, മരിച്ചവിശ്വാസികള്‍ എന്നിവയാണ് ഈ വര്‍ഷത്തെ അഖണ്ഡ ജപമാലയുടെ പൊതുനിയോഗങ്ങള്‍. ഒക്ടോബറില്‍ സമയം തിരഞ്ഞെടുത്ത് അഖണ്ഡ ജപമാലയില്‍ പങ്കുചേരാവുന്നതാണ്.
തിരഞ്ഞെടുത്ത സമയം ഡയറക്ടര്‍ മേരിമാതാ തീര്‍ത്ഥാടനകേന്ദ്രം, റോസ്ഹില്‍, വിശാഖപട്ടണം 530001 എന്ന വിലാസത്തിലോ, വാട്ട്‌സ്ആപ്പ്, ഇ-മെയില്‍-.chainrosaryprayer@gmail.com , http://www. rosarychainprayer.com എന്ന വെബ്‌സൈറ്റിലോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0891-2562318, 9441779899.