അഹമ്മദാബാദ് ദുരന്തം: ബ്ലാക്ക് ബോക്സ് മെമ്മറി ഡീകോഡ് ചെയ്തു; റിപ്പോർട്ട് ഉടനെന്ന് വ്യോമയാന മന്ത്രാലയം. പ്രാഥമിക അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ
 

 
ahemadabad

അഹമ്മദാബാദ് വിമാന ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിലെന്ന് വ്യക്തമാക്കി വ്യോമയാനമന്ത്രാലയം. നിലപാട് പാർലമെൻ്ററി സമിതികളെ ഇന്നറിയിക്കും.

ബ്ലാക്ക് ബോക്സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തിട്ടുണ്ട്. ദില്ലിയിലെ ലാബിൽ പരിശോധന തുടരുകയാണ്. സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാർ സിൻഹ ഹാജരാകും.

വിമാന കമ്പനി പ്രതിനിധികളെ നാളെ കേൾക്കുമെന്നും അറിയിപ്പ്. എയർ ഇന്ത്യ, ബോയിംഗ് പ്രതിനിധികൾ നാളെ സമിതികൾക്ക് മുൻപിൽ ഹാജരാകണം. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും ട്രാൻസ്പോർട്ട് സ്റ്റാൻഡിംഗ് കമ്മിറ്റിയുമാണ് അഹമ്മദാബാദ് ദുരന്തം പരിഗണിക്കുന്നത്.

Tags

Share this story

From Around the Web