അഹമ്മദാബാദ് വിമാന ദുരന്തം, ബ്ലാക് ബോക്‌സിന് തകരാര്‍; വിവരശേഖരണം പ്രതിസന്ധിയില്‍
Jun 19, 2025, 12:21 IST

അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് തകരാര്‍. വിവര ശേഖരണ പ്രക്രിയ പ്രതിസന്ധിയിലെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ബ്ലാക് ബോക്‌സ് പരിശോധനക്കായി വിദേശത്തേക്ക് അയക്കുമെന്നും റിപ്പോര്‍ട്ട്. കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡറും (എന്നീ രണ്ട് ഡിവൈസുകള്‍) അടങ്ങുന്നതാണ് ബ്ലാക്ക് ബോക്‌സ്. പരിശോധിക്കുന്നതിനായി വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡിലേക്ക് അയക്കുമെന്നാണ് വിവരം.