അഡ്വ. ഏബ്രഹാം പറ്റ്യായാനി സിബിസിഐ ലെയ്‌റ്റി കമ്മീഷൻ സെക്രട്ടറി
Jun 2, 2026, 08:19 IST
ന്യൂഡൽഹി: ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ (സിബിസിഐ) ലെയ്‌റ്റി കമ്മീഷൻ സെക്രട്ടറിയായി അഡ്വ. ഏബ്രഹാം പറ്റ്യായാനിയെ നിയമിച്ചു. കഴിഞ്ഞ മാസം ഏഴ്, എട്ട് തീയതികളിൽ നടന്ന സിബിസിഐയുടെ 152-ാമത് സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരമാണ് നിയമനം. പത്തനംതിട്ട തെള്ളിയൂർ സ്വദേശിയായ അഡ്വ. ഏബ്രഹാം ഗുരുഗ്രാം സീറോ മലങ്കര രൂപതാംഗമാണ്.
2005-ൽ കേന്ദ്രസർക്കാരിനുവേണ്ടി സുപ്രീംകോടതിയിൽ എംപാനൽ ചെയ്‌ത ഏബ്രഹാം 2011 മുതൽ അമിക്കസ് ക്യൂറിയായും സുപ്രീംകോടതിയിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 2009ൽ ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാരിന്റെ ഗവൺമെൻ്റ് പ്ലീഡറായിരുന്നു. നിലവില്‍ സിബിസിഐ ലെയ്‌റ്റി കമ്മീഷൻ സെക്രട്ടറിയായി സേവനം ചെയ്തുകൊണ്ടിരിന്നത് അഡ്വ. വി.സി. സെബാസ്റ്റ്യനായിരുന്നു.