ഇന്ത്യക്ക് മേൽ ചുമത്തിയ അധികതീരുവ നാളെ മുതൽ; ഔദ്യോഗിക നോട്ടീസ് നൽകി യുഎസ്
Aug 26, 2025, 07:25 IST

വാഷിങ്ടൺ സിറ്റി: ഇന്ത്യക്ക് മേൽ യുഎസ് ചുമത്തിയ അധികതീരുവ നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യക്കുമേൽ 25 ശതമാനം അധികതീരുവയാണ് ചുമത്തിയത്. നാളെ പുലർച്ചെ 12.01 മുതൽ പുതിയ തീരുവ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട ഔദ്യോഗികമായ നോട്ടീസ് യുഎസ് ഹോം ലാൻഡ് ഡിപ്പാർട്ട്മെൻ്റ് പുറത്തിറക്കി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനത്തിൽ നിന്ന് 25 ശതമാനമായി തീരുവ ഏർപ്പെടുത്തിയത് എന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു.
തീരുവ തർക്കം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി ഒരു വ്യാപാര ചർച്ചയ്ക്കും ഇല്ലെന്ന് ട്രംപ് അറിയിച്ചിരുന്നു. നിലവിലെ പ്രശ്നങ്ങൾ അവസാനിക്കും വരെ കരാറിൽ തുടർചർച്ചകൾ വേണ്ടെന്ന നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്.