നടൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു
Jan 5, 2026, 07:32 IST
പാലക്കാട്: നടൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയിൽ വച്ചായിരുന്നു മരണം. നടനും പ്രൊഡക്ഷൻ കൺട്രോളറുമായിരുന്നു. സംവിധായകൻ മേജർ രവിയുടെ സഹോദരനാണ്.
പുലിമുരുകൻ, വെട്ടം, കിളിച്ചുണ്ടൻ മാമ്പഴം, മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര തുടങ്ങി 23 ഓളം സിനിമകളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട്. റിലീസാവാനിരിക്കുന്ന റേച്ചലിൽ ആണ് അവസാനം അഭിനയിച്ചത്. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പിൽ നടക്കും.