‘അധ്യാപികക്കെതിരെ നടപടി വേണം’; 14 കാരന്റെ ആത്മഹത്യയിൽ സ്കൂളിൽ പ്രധിഷേധവുമായി വിദ്യാർഥികൾ

 
ar

പാലക്കാട് പല്ലൻ ചാത്തന്നൂരിലെ പതിനാലുകാരന്റെ ആത്മഹത്യയിൽ സ്കൂളിൽ പ്രതിഷേധവുമായി വിദ്യാർഥികൾ. കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥി അർജുനാണ് മരിച്ചത്.

വിദ്യാർത്ഥിയെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. അധ്യാപികക്കെതിരെ നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഒന്നര വർഷം ജയിലിൽ കിടത്തുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർഥിയുടെ കുടുംബവും ആരോപിച്ചു.

ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കുഴല്‍മന്ദം പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു.

ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു.

എന്നാല്‍ ആരോപണങ്ങൾ തള്ളി സ്കൂൾ മാനേജ്മെന്റ് രംഗത്തുവന്നു. അധ്യാപികയുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പ്രതികരണം.

Tags

Share this story

From Around the Web