ക്രിസ്തുവിനെ കൂടുതൽ അടുത്ത് പിന്തുടരുന്നതിന്റെ ‘അത്ഭുതകരമായ സാഹസികത’ സ്വീകരിക്കുക: ലെയോ പതിനാലാമൻ പാപ്പ
Jul 13, 2025, 13:28 IST

ക്രിസ്തുവിനെ കൂടുതൽ അടുത്ത് പിന്തുടരുന്നതിന്റെ ‘അത്ഭുതകരമായ സാഹസികത’ സ്വീകരിക്കുകയെന്ന് ലെയോ പതിനാലാമൻ പാപ്പ. വിവിധ സന്യാസിനീ സമൂഹത്തിലെ ജനറൽ ചാപ്റ്ററിൽ സംബന്ധിക്കുന്നവരെ വേനൽക്കാല വസതിയിൽ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു പാപ്പ.
ക്രിസ്തുവിലുള്ള ആത്മസമർപ്പണം, ജനതകളോടു സുവിശേഷം അറിയിക്കൽ, സഭാസ്നേഹം സംരക്ഷിക്കപ്പെടുകയും പങ്കുവെയ്ക്കപ്പെടുകയും ചെയ്യുക, യുവജനങ്ങളുടെ വിദ്യാഭ്യാസവും രൂപീകരണവും എന്നിങ്ങനെ ഈ സന്ന്യാസിനീസമൂഹങ്ങളുടെ സിദ്ധികളെക്കുറിച്ചു പാപ്പ പരാമർശിച്ചു.
സന്ന്യാസ സമൂഹങ്ങൾ സ്ഥാപിച്ചവർ, ക്രിസ്തുവിൻറെ മൗതികദേഹം കെട്ടിപ്പടുക്കുന്നതിന് വിവിധ സിദ്ധികൾ പരിശുദ്ധാരൂപിയോടുള്ള വിധേയത്വത്തിൽ, പ്രദാനം ചെയ്തിട്ടുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.