മെക്സിക്കോയിലെ ഗ്വാഡലൂപ്പ് ബസിലിക്കയിലേക്ക് എത്തുന്നത് ഏകദേശം 13 ദശലക്ഷം തീർഥാടകർ
Dec 11, 2025, 09:19 IST
ഈ വർഷം മെക്സിക്കോയിലെ ഗ്വാഡലൂപ്പ് ബസിലിക്ക സന്ദർശിക്കാൻ ഏകദേശം 13 ദശലക്ഷം തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, 2024 ൽ ഗ്വാഡലൂപ്പ് ബസിലിക്കയിലെത്തിയത് 12 ദശലക്ഷത്തിലധികം പേരാണ്.
ഡിസംബർ അഞ്ചിന് ആരംഭിച്ച് ഡിസംബർ 14 ന് അവസാനിക്കുന്ന തിരുനാൾ ദിവസങ്ങളാണ് ഈ കണക്കിൽ ഉൾപ്പെടുന്നത്.
എല്ലാ വർഷവും ഈ സമയത്ത് നിരവധി തീർഥാടകർ ടെപിയാക് കുന്നിന്റെ അടിവാരത്തുള്ള ഗ്വാഡലൂപ്പിലെ ബസിലിക്കയിൽ ഒത്തുകൂടുന്നു. അവിടെ 1531 ഡിസംബർ ഒൻപതിനും 12 നുമിടയിൽ തദ്ദേശീയനായ വി. ജുവാൻ ഡീഗോയ്ക്ക് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടു.
ഏകദേശം 500 വർഷങ്ങൾക്കു മുൻപ് ഗ്വാഡലൂപ്പിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ അദ്ഭുതകരമായ ചിത്രം പതിഞ്ഞ അങ്കി ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.