രാജ്യത്ത് ആധാര്‍ സര്‍വീസ് സേവന നിരക്ക് വര്‍ധിപ്പിച്ചു
Sep 22, 2025, 10:30 IST

തിരുവനന്തപുരം: രാജ്യത്ത് ആധാര്‍ സര്‍വീസ് സേവന നിരക്ക് വര്‍ധിപ്പിച്ചു. ബയോമെട്രിക് പുതുക്കുന്നതിനുള്ള ഫീസ് 50 ല്‍ നിന്ന് 75 ആയാണ് വര്‍ധിപ്പിച്ചത്. വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ഫീസില്‍ 25 രൂപ കൂട്ടി.
പ്രിന്റ് എടുക്കുന്നതിനുള്ള പണത്തിലും വര്‍ധനവ് ഉണ്ട്. മുമ്പ് 30 രൂപയായിരുന്നതിന് ഇനി മുതല്‍ 50 രൂപ നല്‍കണം.