ഡാനിയേലച്ചൻ നയിക്കുന്ന ഒരാഴ്ചത്തെ താമസിച്ചുള്ള ബൈബിൾ പഠന ധ്യാനം 2026 നവംബർ 23 മുതൽ 29 വരെ യുകെയിൽ

 
fr daniel
“കര്‍ത്താവിന്റെ സന്നിധിയില്‍ താഴ്മയുള്ളവരായിരിക്കുവിന്‍. അവിടുന്നു നിങ്ങളെ ഉയര്‍ത്തും” (യാക്കോബ് 4:10).

പ്രശസ്ത വചനപ്രഘോഷകനും, “ബൈബിൾ ഇൻ എ ഇയർ” വചന പഠന പരമ്പരയിലൂടെ ലോകമെങ്ങുമുള്ള മലയാളികളെ വി.ഗ്രന്ഥത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുകയും ചെയ്ത ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന 7 ദിവസത്തെ ബൈബിൾ പഠന ധ്യാനം 2026 നവംബർ 23 തിങ്കൾ മുതൽ 29 ഞായർ വരെ നോർത്ത് വെയിൽസിലെ കഫെൻ ലീ പാർക്കിൽ നടത്തുന്നു.

ഡാനിയേലച്ചനോടൊപ്പം ഒരാഴ്ച താമസിച്ചുള്ള ഈ ശുശ്രൂഷക്ക് താമസത്തിനും ഭക്ഷണത്തിനുമായുള്ള രജിസ്ട്രേഷൻ ഫീസ് 325 പൗണ്ടാണ്. വചന പഠനത്തിന്റെ ദിവസങ്ങളിൽ വിശുദ്ധ കുർബാനയും, കുമ്പസാരത്തിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. ഡിവൈൻ യു.കെ ഡയറക്ടർ ഫാ. ജോസഫ് എടാട്ട് ശുശ്രൂഷകളിൽ സഹായിക്കാൻ ഉണ്ടാവും. ദൈവവചനത്തെ ഗൗരവമായി കാണുന്നവർക്കും ദൈവവചനത്തിന്റെ ഉൾക്കാഴ്ചകൾ ഗ്രഹിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ വചന പഠന ശുശ്രൂഷയിലേക്ക് സ്വാഗതം.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കുക: ‍ സിജു സൈമൺ - 07983 556834

Tags

Share this story

From Around the Web