ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള ലെയോ പാപ്പയുടെ പ്രധാന തിരുക്കർമ്മങ്ങളുടെ സമയക്രമം

 
leo 14

ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രധാന തിരുക്കർമ്മങ്ങളുടെ സമയക്രമം മാസ്റ്റർ ഓഫ് പൊന്തിഫിക്കൽ ലിറ്റർജിക്കൽ സെലിബ്രേഷൻസ് പുറത്തിറക്കി. അതിൽ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും സ്പെയിനിലേക്കുമുള്ള രണ്ട് അന്താരാഷ്ട്ര യാത്രകളും രണ്ടുപേരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന ചടങ്ങുകളും ഉൾപ്പെടുന്നു.

വിശുദ്ധവാരത്തോടനുബന്ധിച്ചുള്ള തിരുക്കർമ്മങ്ങളിൽ, ഏപ്രിൽ രണ്ടിന് പെസഹാവ്യാഴാഴ്ച രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ തൈലാഭിഷേക കുർബാനയും (Chrism Mass) വൈകുന്നേരം സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ കാൽകഴുകൽ ശുശ്രൂഷയും നടക്കും. ദുഃഖവെള്ളിയാഴ്ച പീഡാനുഭവസ്മരണ ശുശ്രൂഷകളും ശനിയാഴ്ച ഈസ്റ്റർ വിജിൽ കുർബാനയും മാർപാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഏപ്രിൽ അഞ്ചിന് ഈസ്റ്റർ ദിനത്തിൽ വിശുദ്ധ കുർബാനയ്ക്കു ശേഷം മാർപാപ്പ ‘ഊർബി എത്ത് ഓർബി’ സന്ദേശം നൽകും.

ഏപ്രിൽ 13 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പാപ്പ അപ്പസ്തോലിക സന്ദർശനം നടത്തും. തുടർന്ന് ജൂൺ ആറ് മുതൽ 12 വരെ സ്പെയിനിലേക്ക് പാപ്പ അപ്പസ്തോലികയാത്ര നടത്തും.

മറ്റ് പ്രധാനപ്പെട്ട ദിവസങ്ങൾ ചുവടെ ചേർക്കുന്നു:

  • ഏപ്രിൽ 26: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പൗരോഹിത്യസ്വീകരണ ശുശ്രൂഷ.
  • മേയ് 2: സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ മെത്രാഭിഷേക ചടങ്ങുകൾ.
  • മേയ് 8: പോംപിയിലേക്കും നേപ്പിൾസിലേക്കുമുള്ള അജപാലന സന്ദർശനം.
  • മേയ് 24: പെന്തക്കുസ്താ തിരുനാൾ വിശുദ്ധ കുർബാന.
  • ജൂൺ 29: വി. പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ. അന്നേ ദിവസം പുതിയ മെത്രാപ്പോലീത്തമാർക്ക് ‘പാലിയം’ (Pallia) അണിയിക്കുന്ന ചടങ്ങും നടക്കും.

Tags

Share this story

From Around the Web