ചങ്ങനാശ്ശേരിയിൽ എട്ടോളം പേരെ കടിച്ച തെരുവുനായ്‌ക്ക് പേവിഷബാധ. പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാൻ നിർദേശം നൽകി മുൻസിപ്പാലിറ്റി

 
dog

കോട്ടയം: കോട്ടയം ചങ്ങനാശ്ശേരി വാഴപ്പള്ളിയില്‍ എട്ടോളം പേരെ കടിച്ച തെരുവുനായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിൽ നടത്തിയ പരിശോധനയിലാണ് നായയ്‌ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. തെരുവ് നായ കടിക്കുകയോ മാന്തുകയോ ചെയ്തിട്ടുള്ളവർ എത്രയും പെട്ടന്ന് പ്രതിരോധ കുത്തിവയ്‌പ്പെടുക്കണമെന്ന് ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി നിർദേശം നൽകി

വ്യാഴാഴ്ച മുതലാണ് പ്രദേശവാസികൾക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. പലർക്കും കടിയേറ്റു. ഇതിനിടയിൽ റോഡിലൂടെ പോയ ബൈക്ക് യാത്രികൻ നായയെ ഇടിച്ചിട്ടു.. പരിക്കേറ്റ നായയെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചത്തിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.

നിലവിൽ എട്ടുപേർക്കാണ് നായയുടെ കടിയേറ്റതായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് പേര് വിദ്യാർത്ഥികളാണ്. കൂടുതല്പേര്ക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്. അതേസമയം വഴിയാത്രക്കാർക്ക് നേരെയുള്ള തെരുവുനായകളുടെ ആക്രമണം രൂക്ഷമായിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Tags

Share this story

From Around the Web