പുതുവത്സര ദിനത്തിൽ സ്വർണ വിലയിൽ നേരിയ വർധന, ഇന്നത്തെ നിരക്ക് അറിയാം
 

 
gold

കൊച്ചി: മൂന്നുദിവസം തുടർച്ചയായി വില ഇടിഞ്ഞ സ്വർണത്തിന് പുതുവത്സര ദിനത്തിൽ നേരിയ വർധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,380 രൂപയും പവന് 99,040 രൂപയുമായി.

ഇക്കഴിഞ്ഞ ശനിയാഴ്ച പവന് 1,04,440 എന്ന റെക്കോഡ് വിലയിൽ എത്തിയ ശേഷം മൂന്നുദിവസം കൊണ്ട് 5,520 രൂപ കുറഞ്ഞിരുന്നു. 98,920 രൂപയായിരുന്നു ഇന്നലെ വൈകീട്ടത്തെ വില. തുടർന്നാണ് ഇന്ന് തിരിച്ചുകയറുന്നത്.

ആഗോളവിപണിയിൽ തകർച്ച തുടരുകയാണ്. 4,325.44 ഡോളറാണ് സ്പോട്ഗോൾഡ് ട്രോയ് ഔൺസിന് വില. 45.33 ഡോളറാണ് കുറഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ വില മാറ്റമില്ല. 4,332.10 ആണ് ട്രോയ് ഔൺസ് വില.
 

Tags

Share this story

From Around the Web