റെക്കോര്‍ഡുയരത്തില്‍ നിന്ന് ചെറിയൊരു വീഴ്ച; ഇന്നത്തെ സ്വര്‍ണവില അറിയാം
Sep 17, 2025, 12:33 IST

ഒരു പവന്റെ വില 82000 രൂപയും കടന്ന് വന്‍മുന്നേറ്റം നടത്തിയ ഇന്നലത്തെ റെക്കോര്‍ഡുയരത്തില്‍ നിന്ന് വീണ് സ്വര്‍ണവില. ഒരു പവന്റെ വിലയില്‍ 160 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 82,080 രൂപയില്‍ നിന്ന് 81,920 രൂപയായി താഴ്ന്നു. ഗ്രാമിന് 20 രൂപയുടെ കുറവും രേഖപ്പെടുത്തി. ഗ്രാമിന് 10,240 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.
ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചാണ് ഇന്നലെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.