കുരിശിന്‍റെ വഴിയിലൂടെയുള്ള ഒരു തീർത്ഥ യാത്ര, ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഗോൽഗോഥാ 25 സംഘടിപ്പിച്ചു

 
www

ഷിക്കാഗോയില പ്രശസ്തമായ സെൻ്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ ഗോൽഗോഥാ 25 എന്ന പേരിൽ ഏകദിന തീർത്ഥാടനം സംഘടിപ്പിച്ചു. വിസ്കോൺസിലുള്ള ഹോളിഹിൽ ബസിലിക്കയിലേക്കാണ് ഏകദിന തീർത്ഥാടനം സംഘടിപ്പിച്ചത്.

വരാനിരിക്കുന്ന ഉത്ഥാന തിരുനാളിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് വിശുദ്ധ വാരകർമ്മങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി യേശുക്രിസ്തുവിന്റെ പീഡനാനുഭവങ്ങൾ അനുസ്മരിപ്പിക്കുന്ന കുരിശിന്റെ വഴിയിലൂടെയുള്ള ഒരു യാത്രയായിരുന്നു ഗോൽഗോഥാ 25 എന്നാണ് ഏവരും അഭിപ്രായപ്പെട്ടത്.

മിഷൻ ലീഗ് യൂണിറ്റിലെ 50 കുട്ടികളാണ് പ്രധാനമായും ഗോൽഗോഥാ 25 ൽ പങ്കെടുത്തത്. കുട്ടികൾക്കൊപ്പം വൈദികരും, സിസ്റ്റേഴ്സും മത അധ്യാപകരും മിഷൻ ലീഗ് യൂണിറ്റ് ഭാരവാഹികളുമടങ്ങിയ തീർത്ഥാടകസംഘം ഏപ്രിൽ 12 -ാം തീയതി നാല്പതാം ശനിയാഴ്ച സെൻമേരിസ് ദേവാലയ അങ്കണത്തിൽ നിന്നും രാവിലെ ഏഴരയ്ക്കാണ് തീർത്ഥാടനം തുടങ്ങിയത്.

വൈകുന്നേരം ഏഴുമണിയോട് കൂടിയാണ് സംഘം യാത്ര പൂർത്തിയാക്കി തിരിച്ച് എത്തിയത്. പത്തര മണിക്ക് ഹോളിഹിൽ താഴ്വാരത്തിൽനിന്നും ആരംഭിച്ച കുരിശിന്‍റെ വഴിയിൽ, 14 സ്റ്റേഷനുകളിലൂടെ യേശുവിന്‍റെ കുരിശു മരണത്തിന്‍റെ കഥ അനുസ്മരിച്ചുകൊണ്ട് കുട്ടികൾ പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്തു.

ഇതിന് ശേഷം ഫാദർ ബിബിൻ കണ്ടോത്ത് കുട്ടികൾക്കായി ഹോളിഹിൽ ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ചു. ഉച്ചഭക്ഷണത്തിനുശേഷം വിവിധയിനം കായിക വിനോദങ്ങളിൽ എല്ലാ കുട്ടികളും വളരെ സജീവമായി പങ്കുചേർന്നു. ഏകദേശം മൂന്ന് മണിക്കൂറോളം കായിക വിനോദങ്ങൾ നീണ്ടുനിന്നിരുന്നു.

ഡി ആർ ഇ സജി പൂത്തൃക്കയിലും, മതഅധ്യാപകൻ ക്രിസ് കട്ടപ്പുറവുവാമ് കായിക വിനോദങ്ങൾക്ക് നേതൃത്വം നൽകിയത്. തീർത്ഥാടനത്തിന്റെ പ്രാരംഭത്തിൽ മിഷൻ ലീഗ് യൂണിറ്റ് പ്രസിഡന്‍റ് അസ്രിയേൽ വാളത്താറ്റ് കുട്ടികൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുകയും അതേത്തുടർന്ന് ഇടവക വികാരി ഫാദർ സിജു മുടക്കോടിയിൽ കുട്ടികൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും തീർത്ഥാടനത്തിനു വേണ്ടിയുള്ള എല്ലാവിധ അനുഗ്രഹ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

ഹോളിഹിൽ വെച്ച് നടന്ന ദിവ്യബലിയെ തുടർന്ന് മിഷൻ ലീഗ് യൂണിറ്റ് ട്രഷറർ ജാഷ് തോട്ടുങ്കൽ ബസിലിക്ക അധികൃതരോടുള്ള സെൻമേരിസ് കാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ പേരിലുള്ള നന്ദി അറിയിച്ചു.

സമയ തേക്കുംകാട്ടിൽ ,മജോ കുന്നശ്ശേരിയിൽ ,സിസ്റ്റർ ഷാലോം എന്നിവർ കുട്ടികളെ നിയന്ത്രിക്കുന്നതിൽ നേതൃത്വം നൽകി. മിഷൻ ലീഗ് യൂണിറ്റ് ഡയറക്ടേഴ്സ് ആയ ജോജോ ആനാലിൽ , സൂര്യ കരികുളം, ബിബി നെടുംതുരുത്തി പുത്തൻപുരയിൽ എന്നിവർ ഗോൽക്കൊത്ത 25 എന്ന മിഷൻ ലീഗ് യൂണിറ്റിന്റെ വാർഷിക തീർത്ഥാടനം സംഘടിപ്പിക്കുവാൻ യൂണിറ്റ് ഭാരവാഹികൾക്ക് വേണ്ടുന്ന എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും നേതൃത്വവും നൽകി.

തീർത്ഥാടന യാത്രയുടെ അവസാനം സി എം എൽ യൂണിറ്റ് ജോയിന്‍റ് ട്രഷറർ ഡാനി വാളത്താറ്റ്, തീർത്ഥാടനത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും മികച്ച രീതിയിൽ തീർത്ഥാടനം ആസൂത്രണം ചെയ്യാൻ സഹായസഹകരണങ്ങൾ നൽകിയ എല്ലാവർക്കും നന്ദി അറിയിച്ചു.

Tags

Share this story

From Around the Web