വിശുദ്ധ മദര്‍ തെരേസായുടെ പ്രചോദനാത്മകമായ 10 വാക്യങ്ങള്‍
Updated: Aug 26, 2025, 13:24 IST

ഇന്ന് ആഗസ്റ്റ് 26, സ്വര്‍ഗ്ഗീയ വിളിയ്ക്ക് ജീവിതം കൊണ്ട് പ്രത്യുത്തരം നല്‍കി അനേകായിരങ്ങളുടെ കണ്ണീരൊപ്പിയ വിശുദ്ധ മദര്‍ തെരേസയുടെ 115ാം പിറന്നാള്‍. 1910 ആഗസ്റ്റ് മാസം 26-ാം തീയതി യുഗോസ്ലോവിയയിലെ സ്‌കോപ്‌ജെ പട്ടണത്തിലാണ് മദര്‍ തെരേസയുടെ ജനനം. പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയുടെ 115ാം ജന്മദിനത്തില്‍, വിശുദ്ധ വിവിധ അവസരങ്ങളില്‍ പങ്കുവെച്ച പ്രചോദനാത്മകമായ 10 വാക്യങ്ങള്‍ വായിക്കാം, വിചിന്തനം ചെയ്യാം.
ലോകത്തിലെ എല്ലാ അവസ്ഥയിലും വച്ച് ഏറ്റവും ഭീകരമായ അവസ്ഥയാണ് ആരാലും സ്‌നേഹിക്കപ്പെടാതെ കഴിയുന്നത്. പക്ഷേ മദര്‍ തെരേസ തന്റെ ജീവിതത്തിലൂടെ ആ ഭീകരവസ്ഥയെ നിര്‍മ്മാര്‍ജ്ജനം ചെയ്തു. സ്‌നേഹിക്കുവാന്‍ ആരുമില്ലാത്ത അവസ്ഥയാണ് ഏറ്റവും വലിയ ദാരിദ്രം എന്ന് കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസ എല്ലായ്‌പ്പോഴും പറഞ്ഞിരുന്നു. ദൈവസ്‌നേഹത്തിന്റെ ദീപ്തമായ പ്രകാശം അപരനിലേക്കു പകര്‍ന്നു നല്‍കുവാന്‍ മദര്‍ തെരേസയ്ക്ക് കഴിഞ്ഞു. തന്റെ ജീവിതം വഴി അനേകര്‍ക്ക് അഭയം നല്‍കിയ, അനേകര്‍ക്ക് ആശ്വാസം നല്കിയ മദര്‍ തെരേസായുടെ പ്രചോദനാത്മകമായ 10 വാക്യങ്ങളാണ് നാം ഇനി ധ്യാനിക്കുന്നത്.