തോക്കുകൾക്ക് നൽകാൻ കഴിയാത്ത സമാധാനം; കത്തിയെരിയുന്ന മെക്സിക്കോയിൽ മണിഗോപുരത്തിന് മുകളിൽ ദിവ്യകാരുണ്യവുമായി പുരോഹിതർ
Feb 25, 2026, 07:52 IST
മെക്സിക്കോ സിറ്റി: കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവൻ ‘എൽ മെൻചോ’ കൊല്ലപ്പെട്ടതിന് പിന്നാലെ മെക്സിക്കോ കത്തിയെരിയുമ്പോൾ ലോകത്തിന്റെ കണ്ണുനിറയ്ക്കുകയാണ് ജാലിസ്കോയിലെ രണ്ട് പുരോഹിതർ. തെരുവുകളിൽ മയക്കു മരുന്ന് സംഘങ്ങൾ അഴിഞ്ഞാടുകയും ജനങ്ങൾ മരണഭീതിയിൽ വീടിനുള്ളിൽ കഴിയുകയും ചെയ്യുമ്പോൾ ദേവാലയത്തിന്റെ മുകളിൽ കയറി നഗരത്തെ ആശീർവദിച്ച് വിശ്വാസികൾക്ക് കരുത്തേകുകയാണ് ഫാ. റിക്കാർഡോ ലോപ്പസ് ദിയാസും ഫാ. പെഡ്രോയും.
ഫെബ്രുവരി 22 ഞായറാഴ്ച കടുത്ത സുരക്ഷാ ഭീഷണിയെത്തുടർന്ന് കുർബാന റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഫാ. റിക്കാർഡോ പള്ളിയുടെ മണിഗോപുരത്തിന് മുകളിൽ കയറി ഫേസ്ബുക്ക് ലൈവിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തത്. പള്ളിക്ക് ചുറ്റുമുള്ള തെരുവുകളിൽ വാഹനങ്ങൾ കത്തിയമരുന്നതും പുകയുയരുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. നഗരം ഒരു ‘കടന്നൽക്കൂട്’ പോലെ ഇളകി മറിഞ്ഞിരിക്കുകയാണെന്ന് അദേഹം നിലവിലെ അവസ്ഥയെ വിശേഷിപ്പിച്ചു.
ഭയം തളർത്തിയ അന്തരീക്ഷത്തിൽ ഫാ. പെഡ്രോ വാഴ്ത്തപ്പെട്ട ദിവ്യകാരുണ്യവുമായി ദേവാലയത്തിന്റെ മേൽക്കൂരയിലെത്തി. “നീ വാഴും” (Tu Reinarás) എന്ന ഗീതം ആലപിച്ചുകൊണ്ട് അക്രമം പടരുന്ന അഞ്ചോളം പ്രദേശങ്ങളെ ലക്ഷ്യമാക്കി ആശീർവാദം നൽകി. തോക്കുകൾക്ക് നൽകാൻ കഴിയാത്ത സമാധാനം ദൈവം നൽകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ആ കർമ്മം. തങ്ങളുടെ വീടുകളിൽ മെഴുകുതിരികൾ തെളിയിച്ച് ഈ പ്രാർഥനയിൽ പങ്കുചേരാൻ അവർ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
മെക്സിക്കോയുടെ മധ്യസ്ഥയായ ഗ്വാഡലൂപ്പിലെ മാതാവിനോട് രാജ്യത്തെ രക്ഷിക്കണമെന്ന് പുരോഹിതർ കണ്ണീരോടെ പ്രാർഥിക്കുന്ന ദൃശ്യങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. പത്ത് ലക്ഷത്തോളം ആളുകളാണ് ഈ തത്സമയ സംപ്രേഷണം കണ്ടത്. ഭീകരാന്തരീക്ഷത്തിൽ തളർന്നുപോയ തങ്ങൾക്ക് ഈ കാഴ്ച വലിയ ആശ്വാസമാണ് നൽകിയതെന്ന് വിശ്വാസികൾ പ്രതികരിച്ചു.
ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ എന്ന ക്രൂരമായ മയക്കുമരുന്ന് സംഘത്തിന്റെ തലവൻ നെമേസിയോ റൂബൻ ഒസെഗുവേര സെർവാന്റസ് സൈനിക നടപടിയിൽ കൊല്ലപ്പെട്ടതാണ് നിലവിലെ സംഘർഷങ്ങൾക്ക് കാരണം. ഇതിനെത്തുടർന്ന് മെക്സിക്കോയിലെ 20 ഓളം സംസ്ഥാനങ്ങളിൽ മാഫിയ സംഘങ്ങൾ റോഡുകൾ തടഞ്ഞും വാഹനങ്ങൾ തീയിട്ടും അക്രമം അഴിച്ചുവിടുകയാണ്. “ഇത് ഉത്കണ്ഠപ്പെടാനുള്ള സമയമല്ല തീക്ഷ്ണമായി പ്രാർഥിക്കാനുള്ള സമയമാണ്” എന്ന പുരോഹിതരുടെ വാക്കുകൾ തകർന്നടിഞ്ഞ ഒരു ജനതയ്ക്ക് വലിയ കരുത്തായി മാറുകയാണ്.