കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മ തൊട്ടിലിൽ പുതിയ അതിഥി എത്തി. ലഭിച്ചത് ഒരാഴ്ച പ്രായമുള്ള ആൺകുട്ടിയെ
Oct 9, 2025, 11:39 IST

കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മ തൊട്ടിലിൽ പുതിയ അതിഥി എത്തി. ഒരാഴ്ച പ്രായമുള്ള ആൺകുട്ടിയെയാണ് അമ്മ തൊട്ടിലിൽ ഉപേക്ഷിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് ആശുപത്രി അധികൃതർ എത്തി കുട്ടിയെ ഏറ്റെടുത്ത് ലേബർ റൂമിലേയ്ക്കു മാറ്റി. കുട്ടി ആരോഗ്യവാനാണ് എന്നാണ് ലഭിക്കുന്ന വിവരം. ശിശുക്ഷേമ സമിതി അധികൃതർ എത്തി കുട്ടിയെ ഏറ്റെടുക്കും. 2009 ൽ ആണ് കോട്ടയം ജനറൽ ആശുപത്രിയിൽ അമ്മ തൊട്ടിൽ സ്ഥാപിച്ചത്. 28 കുഞ്ഞുങ്ങളെയാണ് ഇവിടെ ലഭിച്ചത്.